റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു. യൂനിറ്റ് തലത്തിൽ നടന്ന അത്തപ്പൂക്കള മത്സരത്തിൽ, ശുമൈസി യൂനിറ്റ് വിജയികളായി. തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കായുള്ള വിവിധ കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഘോഷത്തിൽ 300ലേറെ ആളുകൾ പങ്കെടുത്തു. ടി.എൻ.ആർ. നായർ, ബിനു, അബ്ദുസ്സലാം, രാജേഷ് എന്നിവർ വിഭവസമൃദ്ധമായ ഓണസദ്യക്ക് നേതൃത്വം നൽകി. സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് പൈലി കെ. ആൻറണി ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് തമിഴ് സംഘം പ്രസിഡൻറ് വെട്രിവേൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൽ സാമ്പത്തിക സഹായം നൽകിയ സംഘടനയുടെ യൂനിറ്റുകളെ ജീവകാരുണ്യ വിഭാഗം കൺവീനർ അരുൺ കുമാരൻ ആദരിച്ചു. സൗദിയിലെ ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിക്കുന്ന ജീവകാരുണ്യ വിഭാഗം ജോയൻറ് കൺവീനർ മുദ്ദസിറിന് സംഘടനയുടെ ഉപഹാരം പൈലി കെ. ആൻറണി സമ്മാനിച്ചു. സെക്രട്ടറി ഉമർ കുട്ടി സ്വാഗതം പറഞ്ഞു. മീര മഹേഷ് ഓണസന്ദേശം അവതരിപ്പിച്ചു. നിഖിൽ മോഹൻ, ഹബീബ് റഹ്മാൻ, മഹേഷ് മുരളീധരൻ, അജുമോൻ, ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.