റിയാദ്: ജീവകാരുണ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അൽ അബീർ പോളിക്ലിനിക് സുമേഷി ബ്രാഞ്ചിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ. ബാലചന്ദ്രൻ, ഡോ. ഹസ്ന എന്നിവരുടെ നേതൃത്വത്തിൽ പ്രമേഹം, ഇ.സി.ജി, ഡെന്റൽ, രക്തസമ്മർദ പരിശോധനകൾ നടത്തുകയുണ്ടായി. അമ്പതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡെന്നി ഇമ്മട്ടി, അൽ അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ജോബി, ജീവകാരുണ്യ വിഭാഗം കൺവീനർ അരുൺ കുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സെക്രട്ടറി ഉമ്മർകുട്ടി, മീഡിയ കൺവീനർ സിനിൽ സുഗതൻ, മുദ്ദസിർ, ജോർജ് ജേക്കബ്, ശിവകുമാർ, ക്ലറ്റ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.