റിയാദ്: പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി ആശുപത്രിയിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
നൂറ യൂനിവേഴ്സിറ്റി ആശുപത്രിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തുന്നത്. നൂറ യൂനിവേഴ്സിറ്റി ആശുപത്രി ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർഥനപ്രകാരം വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തി വിജയിപ്പിച്ച റിയ ഭാരവാഹികൾ പ്രത്യേകം പ്രശംസിക്കപ്പെട്ടു.
പ്രസിഡന്റ് മാധവൻ സുന്ദർരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ വിഭാഗം കൺവീനർ സൂരജ് വത്സല ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി ടി.എൻ.ആര്. നായർ ഏകോപനം നിർവഹിച്ചു. രാജശേഖരൻ, ഇസക്കി, ജോസഫ്, അരുൺ കുമരൻ, വിവേക്, മഹേഷ് മുരളീധരന്, നിഖിൽ, ബെന്നി തോമസ്, ബിനു ധര്‍മരാജ്, ശിവകുമാര്‍, ആനന്ദ്, ക്ലീറ്റസ്, കിഷോർ, ഉമർ കുട്ടി, ഹബീബ്, ഫവാദ്, മുത്തുക്കണ്ണൻ, സന്ദീപ്, സെങ്കുട്ടുവൻ, ഭാസ്കർ, അരുൾ നടരാജൻ, രാജേഷ് ഫ്രാന്‍സിസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.