റിയാദ്: സൗദി അറേബ്യയുടെ 90ാം ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനം സംഘടിപ്പിച്ചു. റിയാദ് ശുമൈശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ വനിത കെ.എം.സി.സി പ്രവർത്തകരടക്കം ഇരുനൂറോളം പേർ പങ്കെടുത്തു. രാവിലെ എട്ടിന് പ്രവർത്തകർ രക്തം നൽകാനായി ആശുപത്രിയിലെത്തി. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ്കാലത്തും കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്യാൻ മുന്നോട്ടുവന്നതിനെ ഡോ. ഇബ്രാഹിം പ്രശംസിച്ചു. റിയാദ് കെ.എം.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. മുഹമ്മദ് മുത്തൈരി, ഡോ. ഖാലിദ്, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, കെ.കെ. കോയാമു ഹാജി, സിദ്ദീഖ് തുവ്വൂർ, അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, മാമുക്കോയ ഒറ്റപ്പാലം, ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ, പി.സി. അലി വയനാട്, റസാഖ് വളക്കൈ, സിദ്ദീഖ് കോങ്ങാട്, മുസ്തഫ വേളൂരാൻ, അൻവർ വാരം, അഷ്റഫ് അച്ചൂർ, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടകൈ, ഷാഫി സെഞ്ച്വറി, ഉസ്മാൻ പരീത്, ഷാഫി തൃശൂർ, നജീബ് നെല്ലാങ്കണ്ടി, നിസാർ വള്ളിക്കുന്ന്, കുഞ്ഞിപ്പ മട്ടന്നൂർ, മുത്തു കട്ടൂപ്പാറ, സക്കീർ മണ്ണാർമല, ഫൈസൽ ചേളാരി, നൗഫൽ താനൂർ, മുനീർ മക്കാനി, റഫീഖ് പുപ്പലം, മൻസൂർ വള്ളിക്കുന്ന്, വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ നേതൃത്വം നൽകി. ഷംസു പൊന്നാനി, ഷഫീഖ് കൂടാളി, ജാബിർ വാഴമ്പുറം, ഷബീർ കുളത്തൂർ, ഇർഷാദ് കായക്കൂൽ എന്നിവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഒർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും ആക്ടിങ് സെക്രട്ടറി സുബൈർ അരിമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.