റിയാദ്​ - കോഴിക്കോട്​; എയർ ഇന്ത്യ ഇനി ആഴ്​ചയിൽ ആറ്​ ദിവസവും

റിയാദ്​: റിയാദ്​-കോഴിക്കോട്​ സെക്​ടറിൽ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസ്​ വർധിപ്പിച്ചു. നിലവിലെ നാല്​ സർവീസ്​ ആറായി ഉയർത്തി. ഇൗ മാസം 29 മുതലാണ്​ പുതിയ സർവീസാരംഭം. ഇതോടെ ഇൗ സെക്​ടറിൽ ആഴ്​ചയിൽ ആറുദിവസവും വിമാനമുണ്ടാവും. ശീതകാല ഷെഡ്യൂളി​​െൻറ ഭാഗമായാണ്​ സർവീസ്​ എണ്ണം കൂട്ടുന്നതെന്ന്​ എയർ ഇന്ത്യ റിയാദ്​ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലെ സമയക്രമത്തിലാണ്​ പുതിയ സർവീസും. ചൊവ്വ ഒഴികെ ബാക്കിയെല്ലാ ദിവസവും കോഴിക്കോ​േട്ടക്കും തിരിച്ചും സർവീസുണ്ടാവും.

വ്യാഴം, ശനി ദിവസങ്ങളിലാണ്​ പുതിയ സർവീസുകൾ. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ വിമാനമുള്ളത്​. രാവിലെ 9.15ന്​ കോഴിക്കോട്ട്​ നിന്ന്​ പുറപ്പെട്ട്​ 11.45ന്​ റിയാദിലെത്തുകയും തിരികെ ഉച്ചക്ക്​ ശേഷം 1.15ന്​ പുറപ്പെട്ട്​ രാത്രി 8.45ന്​ കോഴിക്കോ​െട്ടത്തുകയും ചെയ്യുന്നതാണ്​ സർവീസ്​ സമയക്രമം. ഇതേ സമയക്രമം പാലിച്ചാണ്​ പുതിയ സർവീസുകളും. പുതിയ ബ്രാൻഡ്​ എയർക്രാഫ്​റ്റ്​ ബി 737 വിമാനമാണ്​ സർവീസിന്​ ഉപയോഗിക്കുന്നത്​.

ആകെ 174 സീറ്റുകളാണുള്ളത്​. എല്ലാം ഇക്കോണമി ക്ലാസാണ്​​. റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്ക്​ 30 കിലോ ബാ​േഗജും ഏഴ്​ കിലോ ഹാൻഡ്​ ബാഗേജും തിരികെ​ 20 കിലോ ബാഗേജും ഏഴ്​ കിലോ ഹാൻഡ്​ ബാഗേജുമാണ്​ അനുവദിക്കുക​. www.airindiaexpress.in എന്ന വെബ്​സൈറ്റിൽ നിന്ന്​ നേരിട്ടും റിയാദിലെ എയർ ഇന്ത്യാ ഒാഫീസിൽനിന്നും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്​ 4772228 (എക്​സ്​റ്റൻഷൻ 219) എന്ന നമ്പറിൽ ബന്ധ​പ്പെടാം.

Tags:    
News Summary - Riyadh to Kozhikkodu Air India Service Extended-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.