റിയാദ്: പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള ക്രേന്ദ്ര സർക്കാർ നയത്തിനെതിരെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ വർഗീയ ശക്തികൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ജാഗ്രത പുലർത്തണം. പാർലമെൻറ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് പൗരസ്വാതന്ത്ര്യത്തിന് തന്നെ ഭീഷണി ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ഐക്യവും തകർക്കുക എന്ന ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം തീർച്ചയായും ജനാധിപത്യ വിശ്വാസികൾ വിനിയോഗിച്ചിരിക്കുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.