റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ബത്ഹയിലെ ‘സബർമതി’ ഓഫിസിൽ ആരംഭിച്ച ‘ഗാന്ധി ഗ്രന്ഥാലയം’ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
അറിവുകൾ വിരൽതുമ്പുകളിൽ ലഭിക്കുന്ന ഡിജിറ്റൽ ലോകത്താണ് ഇന്ന് ആളുകളെന്നും ഈ കാലഘട്ടത്തിലും വായനയുടെ വാതായനം തുറന്നുകൊണ്ട് നൂറുകണക്കിന് എഴുത്തുകാരുടെ അമൂല്യ ഗ്രന്ഥശേഖരവുമായി പ്രവാസലോകത്ത് റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ ഗ്രന്ഥാലയം ഒരുക്കിയിരിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഡോ. പുനലൂർ സോമരാജൻ, സി.പി. മുസ്തഫ, സലീം കളക്കര, ഷംനാദ് കരുനാഗപ്പളളി, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, സത്താർ താമരത്ത്, റാഫി പാങ്ങോട്, നിഖില സമീർ, അബിദ, കമർ ബാനു സലാം, ഷബീന എം. സാലി, മൃദുല വിനീഷ്, ജാൻസി അലക്സ് എന്നിവർ സംസാരിച്ചു.
ഗ്രന്ഥാലയത്തിലേക്ക് നൗഫൽ പാലക്കാടൻ, എൽ.കെ. അജിത്, തൽഹത്ത്, ഷാജി മഠത്തിൽ, ജയൻ കൊടുങ്ങല്ലൂർ, മോഹൻദാസ്, വിൻസൻറ് തിരുവനന്തപുരം, യഹിയ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, അൻസാർ വടശ്ശേരി, ജോൺസൺ, ഷിജു കോട്ടയം തുടങ്ങിയവർ പുസ്തകങ്ങൾ സമ്മാനിച്ചു. ജനറൽ സെക്രട്ടറി സക്കീർ ധാനത്തിന്റെ നേതൃത്വത്തിലാണ് ഗാന്ധി ഗ്രന്ഥാലയത്തിന്റെ പരിപാലന ചുമതല.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലുക്കുട്ടൻ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, റഫീഖ് വെമ്പായം, കെ.കെ. തോമസ്, ഷഫീഖ് പുരക്കുന്നിൽ, ബഷീർ സാപ്റ്റിക്കോ, മജു സിവിൽ സ്റ്റേഷൻ, സന്തോഷ് ബാബു കണ്ണൂർ, കമറുദ്ദീൻ ആലപ്പുഴ, അജീഷ് എറണാകുളം, അലി ആലുവ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.