റിയാദ്: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 36ാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കിങ് സഊദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. നൂറില്‍പരം ആളുകള്‍ രക്തദാനം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രാഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, മാത്യു എറണാകുളം, ഗോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുകാട്, വിവിധ ജില്ല കമ്മിറ്റി പ്രസിഡൻറുമാരായ സജീര്‍ പൂന്തുറ, ബാലു കുട്ടന്, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, മുനീര്‍ കോക്കല്ലൂര്‍, ഫൈസല്‍ പാലക്കാട്, അമീര്‍ പട്ടണത്ത് തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ സജി കായംകുളം സ്വാഗതവും യഹ്യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.