റോഡുകളിലെ ട്രാക്ക് ലൈനുകൾക്കിടയിലെ ‘പൂച്ചക്കണ്ണുകൾ’
റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിർമിക്കുന്ന റോഡുകളിലെ ട്രാക്ക് ലൈനുകളിൽ 'പൂച്ചക്കണ്ണുകൾ' പതിക്കില്ലെന്ന് അധികൃതർ. ട്രാഫിക് സൈൻ എന്ന നിലയിൽ റോഡുകളിലെ ട്രാക്കുകൾക്കിടയിൽ നീളെ വരിവരിയായി പതിക്കുന്ന സെറാമിക് കട്ടകളാണ് 'പൂച്ചക്കണ്ണുകൾ' എന്ന പേരിൽ അറിയപ്പെടുന്നത്. രാത്രിയിൽ വാഹനങ്ങളുടെ വെളിച്ചമടിക്കുേമ്പാൾ തിളങ്ങുന്ന ഇൗ സംവിധാനം ഇരുട്ടിലെ പൂച്ചയുടെ കണ്ണുകളെ പോലെയാണ് തോന്നുക. അതുകൊണ്ടാണ് അത് അങ്ങനെ അറിയപ്പെടുന്നത്. റോഡുകളിലെ ട്രാക്കുകൾ തമ്മിൽ വേർതിരിക്കുന്ന ലൈനിലാണ് ഇൗ സൈനുകൾ ഘടിപ്പിക്കുന്നത്.
ഒാരോ ട്രാക്കിെൻറയും അതിര് ഇൗ സൈനുകളാണ്. വാഹനങ്ങളുടെ ടയറുകൾ ഇൗ കട്ടകൾക്ക് മുകളിൽ കയറിയിറങ്ങുേമ്പാൾ ശബ്ദം കേൾക്കും. ഇത് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ നഗരത്തിനകത്ത് വാഹനമോടിക്കുന്നവർക്ക് ഇത്തരം അസ്വസ്ഥതകളുണ്ടാവാതിരിക്കാനാണ് പുതിയ റോഡുകളിൽ 'പൂച്ചക്കണ്ണുകൾ' വേണ്ട എന്ന തീരുമാനമെന്ന് റിയാദ് നഗരസഭയുടെ പദ്ധതി മേൽനോട്ട വിഭാഗം അറിയിച്ചു. കൃത്രിമ കട്ടകൾ ഒഴിവാകുന്നതോടെ നിരത്തുകൾ കൂടുതൽ അനുയോജ്യവും നിലവാരമുള്ളതുമാവുമെന്ന് നഗരസഭ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.