സൗദിയിൽ ഉന്നത ഭരണരംഗത്ത് വൻ മാറ്റം, ഗവർണർമാർ മാറി

ജിദ്ദ: സൗദിയിൽ ഭരണരംഗത്ത്​ വൻ അഴിച്ചുപണി. ചൊവ്വാഴ്​ച രാത്രിയാണ്​ ചില മേഖല ഗവർ​ണറേറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുള്ള 20 ഒാളം രാജകീയ ഉത്തരവ്​ സൽമാൻ രാജാവ്​ പുറപ്പെടുവിച്ചത്​.

സൽമാൻ രാജാവി​െൻറ പ്ര​ത്യേക ഉപദേഷ്​ടാവായി മന്ത്രി പദവിയിൽ അമീർ ഫൈസൽ ബിൻ സൽമാനെ നിയമിച്ചു. മദീന ഗവർണറായിരുന്നു. പുതിയ മദീന മേഖല ഗവർണറായി അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസിനെ നിയമിച്ചു

മക്ക മേഖല ഡെപ്യൂട്ടി അമീർ ബദ്​ർ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസിനെ സ്ഥാനത്ത്​ നിന്ന്​ നീക്കി.

മക്ക മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ സഉൗദ്​ ബിൻ മിശ്​അൽ ബിൻ അബ്​ദുൽ അസീസിനെ​ നിയമിച്ചു.

കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ അമീർ അഹ്​മദ്​ ബിൻ ഫഹദ്​ ബിൻ സൽമാനെ സ്ഥാനത്ത്​ നിന്ന്​ നീക്കി.

കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായി അമീർ സഉൗദ്​ ബിൻ ബന്ദർ ബിൻ അബ്​ദുൽഅസീസിനെ നിയമിച്ചു.

തബൂക്ക്​ മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ ഖാലിദ് ബിൻ സഉൗദ് ബിൻ അബ്​ദുല്ല ബിൻ ഫൈസലിനെ നിയമിച്ചു.

അസീർ മേഖലയുടെ ഡെപ്യൂട്ടി അമീറായി അമീർ ഖാലിദ്​ ബിൻ സത്താം ബിൻ സഉൗദ്​ ബിൻ അബ്​ദുൽ അസീസിനെ നിയമിച്ചു.

അൽജൗഫ്​ മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ മിത്​അബ്​ ബിൻ മിശ്​അൽ ബിൻ ബദറിനെ മികച്ച റാങ്കോടെ നിയമിച്ചു.

ഹഫ്​ർ അൽബാതിൻ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഉൗദിനെ സ്ഥാനത്തു നിന്ന് നീക്കി.

ഹഫ്​ർ അൽഫാതിൻ ഗവർണറായി അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുല്ല ബിൻ ഫൈസലിനെ നിയമിച്ചു.

ഹിശാം ബിൻ അബ്​ദുൽറഹ്​മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചു.

വ്യവസായ കാര്യങ്ങളുടെ വ്യവസായ, ധാതു വിഭവ വകുപ്പി​െൻറ ഡെപ്യൂട്ടി മന്ത്രിയായി എൻജിനീയർ ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലമയെ നിയോഗിച്ചു.

മുസാഇദ്​ ബിൻ അബ്​ദുൽ അസീസ് ബിൻ അബ്ദുല്ല അൽദാവൂദിനെ മക്ക മേയറായി നിയമിച്ചു.

എഞ്ചിനീയർ അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലിയെ അസീർ മേഖലയുടെ മേയറായി നിയമിച്ചു.

ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്​ദുല്ല അൽമഗ്​ലുഥിനെ ഇൻഫർമേഷൻ അസിസ്റ്റൻറ്​ മന്ത്രിയായി നിയമിച്ചു.

ഇൻറലിജൻസ് കാര്യങ്ങളുടെ ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ഡോ. യൂസഫ് ബിൻ സയാഹ് ബിൻ നസാൽ അൽബിയാലിയെ നിയമിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ചെയർമാ​െൻറ അസിസ്റ്റൻറായി പ്രൊഫസർ സുഹൈർ ബിൻ മുഹമ്മദ് ബിൻ അബ്​ദുല്ല അൽസൂമാനെ നിയമിച്ചു.

Tags:    
News Summary - Royal decrees hand new roles to Saudi royals and other officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.