ദേ​ശീ​യ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട റി​യാ​ദി​ലെ പ​ഴ​യ​ മു​നി​സി​പ്പാ​ലി​റ്റി കെ​ട്ടി​ടം 

ഗ്രാ​മീ​ണ ച​രി​ത്രം; ര​ണ്ടു​ കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി ദേ​ശീ​യ പൈ​തൃ​ക പ​ട്ടി​ക​യി​ൽ

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷി​യാ​യ ര​ണ്ടു​ കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി ദേ​ശീ​യ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സൗ​ദി പു​രാ​വ​സ്​​തു സ​മി​തി തീ​രു​മാ​നി​ച്ചു.

രാ​ജ്യ​ത്തി​െൻറ രൂ​പ​വ​ത്​​ക​ര​ണ​കാ​ല​ത്ത്​ റി​യാ​ദ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​വും ആ​ദ്യ​കാ​ല പ്രി​ൻ​റി​ങ്​​ പ്ര​സ്​ അ​ൽ-​മ​ർ​ക​ബി​െൻറ ആ​സ്ഥാ​ന​മാ​യി​രു​ന്ന കെ​ട്ടി​ട​വു​മാ​ണ്​ പു​തു​താ​യി പു​രാ​വ​സ്​​തു വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ പാ​ര​മ്പ​ര്യ ച​രി​ത്ര​ങ്ങ​ളു​ടെ ശേ​ഷി​പ്പു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​റു​വ​ർ​ഷം മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച ന​ഗ​ര​പൈ​തൃ​ക നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 45ലെ ​നാ​ലാം ഖ​ണ്ഡി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​നം. റി​യാ​ദ്​ കേ​ന്ദ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര​പ​ര​മാ​യ മൂ​ല്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ര​ണ്ടു​ പു​രാ​വ​സ്​​തു കേ​ന്ദ്രം പു​ന​രു​ദ്ധ​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൗ​ദി​യു​ടെ ച​രി​ത്ര​പ​ര​വും പൈ​തൃ​ക​പ​ര​വു​മാ​യ വാ​സ്​​തു​വി​ദ്യ​ക​ളു​ടെ തെ​ളി​വു​ക​ൾ​കൂ​ടി​യാ​ണ്​ ഇ​രു കെ​ട്ടി​ട​ങ്ങ​ളു​മെ​ന്ന്​ അ​തോ​റി​റ്റി ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു. പ്ര​ധാ​ന​മാ​യും ച​ളി​യും ത​ടി​യും​കൊ​ണ്ട്​ നി​ർ​മി​ച്ച ര​ണ്ടു​നി​ല കെ​ട്ടി​ടം രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ ആ​ദ്യ ഭ​ര​ണ​സി​രാ​കേ​​ന്ദ്രം​കൂ​ടി​യാ​യി​രു​ന്നു. 80 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മാ​ണ്​ ഈ ​കെ​ട്ടി​ട​ത്തി​നു​ള്ള​ത്. മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി ക​വി​ക​ളും ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു.

നി​ല​വി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഈ ​കെ​ട്ടി​ട​ത്തി​ന്​ ചി​ല കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തു​കാ​ര​ൻ ഹ​മ​ദ്​ അ​ൽ​ജാ​സ​റാ​ണ്​ 1954ൽ ​അ​ൽ-​മ​ർ​ക​ബ്​ പ്ര​സ് ​ആ​രം​ഭി​ച്ച​ത്.

എ​ഴു​ത്തി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ളു​ടെ സം​യു​ക്ത സം​രം​ഭം​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. റി​യാ​ദി​െൻറ മ​ധ്യ​ഭാ​ഗ​ത്തു​ള്ള അ​ൽ-​മ​ർ​ക​ബ് പ​രി​സ​ര​ത്ത് ഇ​മാം അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ഫൈ​സ​ൽ സ്ട്രീ​റ്റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​ൽ-​മ​ർ​ക​ബ് കെ​ട്ടി​ടം ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ആ​ദ്യ​ത്തെ അ​ച്ച​ടി​ശാ​ല​കൂ​ടി​യാ​ണ്. 

Tags:    
News Summary - Rural History, buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.