സലീം മുസ്തഫയുടെ മൃതദേഹം ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട്‌ എടത്തറ അഞ്ചാം മൈൽ സ്വദേശിയും റിയാദ് ന്യൂ സനാഇയ്യയിലെ ഒരു സ്വകാര്യ ഫാക്ടറി ജീവനക്കാരനുമായ സലീം കാപ്പിൽ മുസ്തഫയുടെ (48) മൃതദേഹം വ്യാഴാഴ്​ച റിയാദ് നസീം മഖ്ബറയിൽ സംസ്കരിച്ചു. തനിമ സാംസ്​കാരിക വേദി ശിഫ യൂനിറ്റ് അംഗമായ അദ്ദേഹത്തി​െൻറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ നിരവധി പേർ അന്തിമ പ്രാർഥനയിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.

രണ്ടാഴ്ച മുമ്പ് പക്ഷാഘാതം പിടിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ ചികിത്സക്ക് വേണ്ടി വെള്ളിയാഴ്ച എക്‌സിറ്റിൽ നാട്ടിൽ പോകാനിരിക്കെയാണ് മരണം. 10 വർഷത്തിലധികമായി റിയാദിൽ പ്രവാസിയായിരുന്നു. വാടാനപ്പിള്ളി ഇസ്‌ലാമിയ കോളജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ തന്നെ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് റിയാദിൽ എത്തിയത്. കഴിഞ്ഞ ഡിസംബറിൽ മകളുടെ വിവാഹത്തിന് നാട്ടിൽ പോയിരുന്നു. ഭാര്യ: സീനത്ത്, മക്കൾ: ആദിൽ അസ്‌ലം, അമീറ, ആലിയ, മുഫീദ, മുനീറ. പ്രവാസി വെൽഫെയർ പ്രവർത്തകരായ നിഹ്​മത്തുല്ല, റഫീഖ് കരിപ്പൂർ, പി.പി. ഇർഷാദ്, ജമാൽ കോക്കൂർ, അഡ്വ. ഷാനവാസ്, തൗഫീഖ് കടന്നമണ്ണ എന്നിവർ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Salim Mustafa's body was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.