സൗദി മാനവ വി​ഭവശേഷി സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്​ഥർ നിയമ പരിഷ്​കാര പദ്ധതി പ്രഖ്യാപന ചടങ്ങിൽ

ജിദ്ദ: തൊഴിലുടമയും തൊഴിലാളിയും തമ്മിലെ കരാർ ബന്ധം ​മെച്ചപ്പെടുത്താൻ പരിഷ്​കരണ പദ്ധതി​ പ്രഖ്യാപിച്ച്​ സൗദി മാനവ വി​ഭവശേഷി സാമൂഹിക വികസന മന്ത്രാലയം. കരാർ കാലാവധി അവസാനിച്ചാൽ സ്​പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക്​ ജോലി മാറാനും റീഎൻട്രി, ഫൈനൽ എക്​സിറ്റ്​ നടപടികൾ സ്വയം നടത്താനും തൊഴിലാളിയെ അനുവദിക്കുന്ന മാറ്റമാണിത്​.

രാജ്യത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും ഇൗ നിയമപരിഷ്​കരണത്തി​െൻറ പ്രയോജനം ലഭിക്കും. ആകർഷകമായ രീതിയിൽ സൗദി തൊഴിൽ വിപണി കെട്ടിപ്പടുക്കുക, മാനുഷിക കഴിവുകൾ ശാക്തീകരിക്കുക, തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുക എന്നിവയാണ്​ തൊഴിൽ നിയമത്തിലെ ഇൗ സമഗ്ര മാറ്റത്തി​െൻറ ലക്ഷ്യം​​​.

2021 മാർച്ച്​ 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. തൊഴിൽ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്​ ഇൗ പരിഷ്​കരണ പദ്ധതിയെയെന്ന്​ മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. നിരവധി പരിപാടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്​​. വേതന സുരക്ഷാപദ്ധതി, ഇലക്​​ട്രോണിക്​ സംവിധാനം വഴി കരാറുകൾ ബന്ധിപ്പിക്കൽ, തൊഴിൽ സംസ്​കാരത്തെക്കുറിച്ച്​ അവബോധം വളർത്തുന്നതിനുള്ള പദ്ധതി, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള 'വുദീ' പ്രോ​ഗ്രാം, തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനുള്ള പദ്ധതി, തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളി സമിതികൾ ആരംഭിക്കൽ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്​.

ഇതെല്ലാം തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കരാർ ബന്ധത്തിലൂടെയുള്ള കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗുണം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മ​റ്റൊരു ജോലിയിലേക്ക്​ വിദേശ തൊഴിലാളിക്ക്​ മാറാൻ കഴിയും​. സ്​പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന്​ പുറത്തുപോകാനും തൊഴിലാളിക്ക്​ കഴിയും.

കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതി തേടാതെ ഉടൻ ഫൈനൽ എക്​സിറ്റ്​ വിസ നേടി നാട്ടിലേക്ക്​ മടങ്ങാനും സാധിക്കും. ഇൗ നടപടികളെല്ലാം തൊഴിലാളിക്ക്​ 'അബ്​ഷിർ', 'ഖുവ' എന്നീ ഒാൺലൈൻ സംവിധാനങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും. തൊഴിൽ മാറ്റം, റീഎൻട്രി, ഫൈനൽ എക്​സിറ്റ്​ വിസകൾ എന്നിവ തൊഴിലാളിക്ക്​ ഇതുവഴി ലഭിച്ചാൽ അപ്പോൾ തന്നെ ഇക്കാര്യം തൊഴിലുടമയെ തൊഴിൽ മന്ത്രാലയം അറിയിക്കുകയും ചെയ്യും. എന്നാൽ ഇൗ നടപടികൾക്കൊന്നും സ്​പോൺസറുടെ അനുമതി ആവശ്യമില്ല എന്നതാണ്​ ശ്രദ്ധേയം. അതാണ്​ ഇൗ നിയമപരിഷ്​ കാരത്തി​െൻറ പ്രാധാന്യവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.