സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,308 നിയമലംഘകർ അറസ്​റ്റിൽ

അൽഖോബാർ: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 13,308 ഓളം വിദേശികളെ അറസ്​റ്റ്​ ചെയ്തു. ജൂലൈ 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ്​ ഇവർ വലയിലായതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,725 താമസ ലംഘകരും 3427 അതിർത്തി നിയമ ലംഘകരും 2156 തൊഴിൽ, നിയമ ലംഘകരുമാണ്​ അറസ്​റ്റിലായത്​.

രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 572 പേർ പിടിയിലായി. ഇതിൽ 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്​. 58 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക്​ യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്​ത അഞ്ചുപേരെയും അറസ്​റ്റ്​ ചെയ്തു.

36,953 നിയമലംഘകർ നിലവിൽ നിയമ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 30,660 പുരുഷന്മാരും 6,293 സ്ത്രീകളുമാണ്. ഇവരിൽ 30,701 നിയമലംഘകരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് രാജ്യത്തെ അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്​.

2,155 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ റഫർ ചെയ്തു. 10,205 വിദേശികളെ ഒരാഴ്​ചക്കിടെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക്​ രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റ്​ സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക്​ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും വിധിക്കുമെന്നും ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യമൊരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Tags:    
News Summary - Saudi Arabia Arrests 13308 Illegals In Per Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.