ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന 77ാമ​ത് യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തെ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

ആണവ വിഷയത്തിൽ പ്രതിബദ്ധത നിറവേറ്റണമെന്ന് ഇറാനോട് സൗദി അറേബ്യ

റി​യാ​ദ്: ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത അ​ടി​യ​ന്ത​ര​മാ​യി നി​റ​വേ​റ്റാ​ൻ ഇ​റാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന 77ാമ​ത് യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

രാ​ഷ്ട്രീ​യ​പ​രി​ഹാ​ര​ത്തി​ലൂ​ടെ റ​ഷ്യ​ൻ-​യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണം. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​നും രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ബ​ല​പ്ര​യോ​ഗം ന​ട​ത്താ​തി​രി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മാ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ത​ത്ത്വ​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി പി​ന്തു​ണ​ക്കു​ന്നു.

മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​ക്ക് ല​ബ​നാ​ൻ മു​തി​ര​രു​ത്. സി​റി​യ​യി​ൽ മാ​നു​ഷി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണം. ഈ​ജി​പ്തി​ലെ​യും സു​ഡാ​നി​ലെ​യും ജ​ല​സു​ര​ക്ഷ​യെ ഞ​ങ്ങ​ൾ പി​ന്തു​ണ​ക്കു​ന്നു. 1967ലെ ​അ​തി​ർ​ത്തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര​ത്തെ​യാ​ണ് മ​ധ്യ​പൂ​ർ​വേ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. യ​മ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്ന​തി​നു​ള്ള പി​ന്തു​ണ സൗ​ദി സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​റി​യി​ച്ചു.

ഊ​ർ​ജ വി​പ​ണി​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​ക്ക​ലി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഞ​ങ്ങ​ൾ ഉ​ത്സു​ക​രാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഊ​ർ​ജ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ഫോ​സി​ൽ ഊ​ർ​ജ​ത്തി​ലും അ​തി​ന്റെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ക​യാ​ണ്.

ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല, പ​ണ​പ്പെ​രു​പ്പം, ഉ​യ​ർ​ന്ന ഊ​ർ​ജ വി​ല, വ​ർ​ധി​ച്ച തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്, മ​റ്റ് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സു​ര​ക്ഷ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ധാ​ന ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ ഒ​ഴി​വാ​ക്കു​ക​യാ​ണ് ന​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ശു​ദ്ധ​മാ​യ ഊ​ർ​ജം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വ്, ഗ്രീ​ൻ മി​ഡി​ലീ​സ്റ്റ് ഇ​നി​ഷ്യേ​റ്റി​വ് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യം മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. 'ദൂ​ര​ക്കാ​ഴ്ച​യു​ള്ള നാ​ളെ​യ്‌​ക്കാ​യി ഒ​രു​മി​ച്ച്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന 'എ​ക്‌​സ്‌​പോ 2030' സൗ​ദി​ക്ക് നേ​ടാ​നാ​യാ​ൽ അ​തി​ന്റെ യ​ഥാ​ർ​ഥ ആ​ശ​യ​ത്തി​ലേ​ക്ക് എ​ക്‌​സി​ബി​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​യും. നി​യ​മ, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നാ​യി 'വി​ഷ​ൻ 2030' അം​ഗീ​ക​രി​ച്ച പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​യ​മ​നി​ർ​മാ​ണ വി​ക​സ​നം സൗ​ദി​യി​ൽ ന​ട​പ്പാ​ക്കും.

എ​ല്ലാ മ​നു​ഷ്യ​രാ​ശി​ക്കും മെ​ച്ച​പ്പെ​ട്ട ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഞ​ങ്ങ​ളു​ടെ സ​ന്ദേ​ശ​വും മൂ​ല്യ​ങ്ങ​ളും ത​ത്ത്വ​ങ്ങ​ളും ലോ​ക​ത്തി​ന് കൈ​മാ​റാ​നു​ള്ള നീ​ക്കം ഫ​ലം​ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.