റിയാദ്​: കോവിഡ്​ ബാധിച്ച്​ 17 പേർ ഇന്ന്​ സൗദി അറേബ്യയിൽ മരിച്ചു. 395 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 417 പേർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്​ത 344,552 പോസിറ്റീവ്​ കേസുകളിൽ 330,995 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5281 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8276 പേരാണ്​. അതിൽ 788 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 85. യാംബു​​ 42, റിയാദ്​ 37, മക്ക 32, ഹുഫൂഫ്​ 19, ജിദ്ദ​ 14, മുബറസ്​ 13, ഖമീസ്​ മുശൈത്ത്​​​ 9, ഹാഇൽ 9, ദമ്മാം​​ 8, ബുറൈദ​ 7, ത്വാഇഫ്​ 7, ബല്ലസ്​മർ 7, ജീസാൻ​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.