റിയാദ്​: സൗദി അറേബ്യയിൽ ശനിയാഴ്​ച 402 പേർക്ക്​​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു​. 433 പേർ കോവിഡ്​ മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിൽ കോവിഡ്​ മൂലമുള്ള 19 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ആകെ റിപ്പോർട്ട്​ ചെയ്​ത 347,282 പോസിറ്റീവ്​ കേസുകളിൽ 333,842 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5402 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8038 പേരാണ്​. അതിൽ 776 പേരുടെ നില ഗുരുതരമാണ്​.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 59. റിയാദ്​​​ 44, ഹാഇൽ​​ 33, മക്ക 32, യാംബു​​ 24, ഖമീസ്​ മുശൈത്ത്​​​​ 17, മുബറസ്​​​ 13, ജിദ്ദ 12, ബുറൈദ 10, ഉനൈസ​ 10, അൽബദാഇ​ 8, ത്വാഇഫ്​ 7, നജ്​റാൻ 7, ഹുഫൂഫ്​​ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.