ജിദ്ദ: ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികൾ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾക്ക് വേണ്ടി തുറക്കും. എന്നാൽ നമസ്കാരങ്ങൾക്ക് വേണ്ടി പള്ളിയിലെത്തുന്നവർ കർശനമായ നിബന്ധനകൾ പാലിക്കണം. ഇത് സംബന്ധിച്ച മുൻകരുതലുകളും നിയന്ത്രണങ്ങളും എന്താണെന്ന് വ്യക്തമാക്കി രാജ്യത്തെ മുഴുവൻ പള്ളി ജീവനക്കാർക്കും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദേശം നൽകി. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ പള്ളികൾ ശവ്വാൽ എട്ട് മുതൽ 28 വരെ തുറക്കാൻ അനുവാദം നൽകി രാജാവ് ഉത്തരവിട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് നിബന്ധനകൾ നിശ്ചയിച്ച് അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പള്ളി ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
നമസ്കാരത്തിന് 15 മിനുറ്റ് മുമ്പ് മാത്രമേ പള്ളികൾ തുറക്കാൻ പാടുള്ളൂ. നമസ്കാരം കഴിഞ്ഞാൽ 10 മിനുറ്റിനു ശേഷം അടയ്ക്കണം. ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള കാത്തിരിപ്പ് സമയം 10 മിനുറ്റായിരിക്കും. ജനാലകളും വാതിലുകളും നമസ്കാരം കഴിയുന്നതു വരെ തുറന്നിടണം. മുസ് ഹഫുകളും പുസ്തകങ്ങളും പള്ളിക്കകത്ത് നിന്ന് എടുത്തു മാറ്റണം (അത് താൽക്കാലികമാണ്). നമസ്കരിക്കാൻ വരിനിൽക്കുന്നവർ നിശ്ചിത ശാരീരിക അകലം പാലിക്കണം. അതായത് ഒരോ ആളും രണ്ട് മീറ്റർ അകലത്തിലാകണം നിൽക്കേണ്ടത്. രണ്ട് വരികൾക്കിടയിൽ ഒരു വരിയുടെ ഇടമുണ്ടാവണം. വാട്ടർ കൂളറുകളും ഫ്രിഡ് ജുകളും പള്ളിക്കകത്ത് പ്രവർത്തിപ്പിക്കരുത്. ഉള്ളത് അടച്ചുപൂട്ടണം. വെള്ളമോ ഭക്ഷണമോ സുഗന്ധദ്രവ്യങ്ങളോ, മിസ്വാക്കോ പള്ളിയിൽ വിതരണം ചെയ്യാൻ പാടില്ല. വുദുവെടുക്കുന്ന സ്ഥലങ്ങൾ അടച്ചിടണം.
അതായത് വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വരണം. പഠനക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളിൽ അനുവദിക്കില്ല. അവയ് ക്കുള്ള വിലക്കുകൾ തുടുരും. എന്നാൽ വിദൂര വിനിമയ സംവിധാനത്തിലുടെ ഖുർആൻ പഠനവും മറ്റും തുടരാനാകും. പള്ളികളിലേക്ക് വരുന്നവർ നിർബന്ധമായും മാസ് കുകളും ൈകയ്യുറകളും ധരിച്ചിരിക്കണം. അത് സംബന്ധിച്ച് ആളുകൾക്ക് ഇമാമുകൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ നൽകണം. സ്വന്തമായ നമസ്കാര വിരിപ്പുമായാണ് പള്ളിയിലേക്ക് വരേണ്ടത്. നമസ്കാരം കഴിഞ്ഞ ശേഷം അത് പള്ളിയിൽ ഉപേക്ഷിക്കാൻ പാടില്ല.
15 വയസിൽ താഴേയുള്ള കുട്ടികൾ പള്ളികളിൽ വരാൻ പാടില്ല. പള്ളിയുടെ കവാടങ്ങളിൽ തിരക്ക് കൂട്ടരുത്. ശരീര അകലം പാലിക്കാൻ ഒാരോരുത്തരായി മാത്രമേ കവാടങ്ങളും വാതിലുകളും കടക്കാൻ പാടുള്ളൂ. ജുമുഅ നമസ് കാരത്തിനും ഇതേ നിബന്ധനകൾ ബാധകമാണ്. തിരക്കുണ്ടാക്കാൻ പാടില്ല. ആളുകളുടെ തിരക്കൊഴിവാക്കാൻ എല്ലാ പള്ളികളിലും ജുമുഅക്ക് സൗകര്യം ഒരുക്കണമെന്നും പള്ളി പരിപാലകരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ജുമുഅ നമസ്കാരത്തിെൻറ 20 മിനുട്ട് മുമ്പായിരിക്കണം ആദ്യ ബാങ്ക് നൽകേണ്ടത്. പള്ളികൾ ജുമുഅക്ക് 20 മിനുട്ട് മുമ്പ് തുറക്കുകയും നമസ്കാരം കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടക്കുകയും വേണം. ഖുത്തുബക്കും നമസ്കാരത്തിനുമിടയിലെ സമയം 15 മിനുട്ടിൽ കൂടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.