സൗദി ദേശീയ സുരക്ഷ ഉപദേഷ്​ടാവും സഹ​മന്ത്രിയുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽ​െഎബാൻ ബീജിങ്ങിൽ ചൈനീസ്​, ഇറാൻ പ്രതിനിധികൾക്കൊപ്പം

ചൈനീസ് പ്രസിഡൻറി​െൻറ ശ്രമത്തെ സ്വാഗതം ചെയ്ത്​ സൗദി അറേബ്യ

ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ​ ചൈനീസ് പ്രസിഡൻറ്​ മുൻകൈയെടുത്ത്​ നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്​തു.​ ഇരു രാജ്യങ്ങളും തമ്മിൽ നല്ല അയൽപക്ക ബന്ധമുണ്ടാക്കുന്നതിന്​​ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ നടത്തിയ ശ്രമത്തെ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കൃതജ്ഞതാപൂർവം സ്വാഗതം ചെയ്​തതായി ഇറാനുമായുള്ള ചർച്ചയിൽ പ​െങ്കടുത്ത സൗദി ദേശീയ സുരക്ഷ ഉപദേഷ്​ടാവും കാബിനറ്റ്​ പദവിയുള്ള സഹ​മന്ത്രിയുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽ​െഎബാൻ പറഞ്ഞു.

നല്ല അയൽപക്കത്തി​െൻറ തത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് രാജ്യം സ്ഥാപിതമായ നാൾ മുതലുള്ള സ്ഥിരവും നിരന്തരവുമായ സമീപനത്തിൽ ഉറച്ചുനിന്നാണ് ബന്ധം വികസിപ്പിക്കുന്നത്​. മേഖലയിലും ലോകത്താകെയും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സംഭാഷണത്തി​െൻറയും നയതന്ത്രത്തി​െൻറയും മാർഗം അവലംബിക്കുകയാണ്​ സൗദി അറേബ്യയുടെ തത്വമെന്നും അൽ​െഎബാൻ പറഞ്ഞു. സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ​ ചൈനീസ്​ പ്രസിഡൻറ്​ മുൻകൈയെടുത്ത്​ ഈ മാസം ആറ്​ മുതൽ 10 വരെ ബീജിങ്ങിൽ നടന്ന ചർച്ചയിൽ​ സൗദി അറേബ്യയുടെ ഭാഗത്ത്​ നിന്ന്​ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽ ഐബാ​നാണ്​ പ​െങ്കടുത്തത്​.

സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ അമേരിക്കയും സ്വാഗതം ചെയ്തു. യമനിലെ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്​ത്യ മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും മേഖലയുടെ അന്തരീക്ഷം ശാന്തമാക്കാനും സഹായിക്കുന്ന ഏതൊരു ശ്രമത്തെയും വൈറ്റ് ഹൗസ് സ്വാഗതം ചെയ്യുന്നതായും അമേരിക്ക അറിയിച്ചു.

സമാധാനത്തി​െൻറ വിജയമാണെന്ന് ചൈന

ജിദ്ദ: ബെയ്ജിങിൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചർച്ചകൾ സമാധാനത്തി​െൻറ വിജയമാണെന്ന് ചൈനീസ്​ ഉന്നത നയതന്ത്രജ്ഞൻ വാങ്​ യി പറഞ്ഞു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ത​െൻറ രാജ്യത്തി​െൻറ മധ്യസ്ഥത വിജയമായതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. സൗദി അറേബ്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ തുറന്ന സഹകരണമാണ്​ ചർച്ചയെ ഫലവത്താക്കിയത്​. എല്ലാ രാജ്യങ്ങളുടെയും ആഗ്രഹങ്ങൾക്ക് അനുസൃതമായി ലോകത്തിലെ വലിയ പ്രശ്‌നങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ ചൈന ക്രിയാത്മക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പ്രശ്‌നങ്ങൾ നേരിടുന്ന ലോകത്തിന് ഇൗ ചർച്ചകൾ വളരെ ‘നല്ല വാർത്ത’ ആണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ലോകത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ത​െൻറ രാജ്യം ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saudi Arabia welcomed the efforts of Chinese President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.