ജിദ്ദ: ലോകകപ്പിൽ അർജൻറീനക്കെതിരായ മത്സരത്തിനുള്ള ഒരുക്കം സൗദി ദേശീയ ടീം പൂർത്തിയാക്കി. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ സൗദി ടീം അർജൻറീനയുമായി ഏറ്റുമുട്ടുന്നത്. 'അൽ-അഖ്ദർ' സൗദി ടീമിലെ അംഗങ്ങൾ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സെലിൻ റിസോർട്ട് സ്റ്റേഡിയത്തിൽ ടെക്നിക്കൽ ഡയറക്ടർ എർവി റെനാർഡിന്റെ മേൽനോട്ടത്തിൽ പരിശീലന സെഷൻ പൂർത്തിയാക്കി.
പരിശീലനം പൂർത്തിയാക്കുന്നതിനു മുമ്പ് വാംഅപ്പ് വ്യായാമം, സ്ക്വയർ വ്യായാമം തുടങ്ങിയവ നടത്തി. ടീമിലെ റിയാദ് ഷറാഹിലി മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെയാണ് വ്യായാമങ്ങൾ തുടർന്നത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി താമസകേന്ദ്രമായ സെലിൻ റിസോർട്ടിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ദോഹയിലേക്ക് തിരിച്ചു. അർജൻറീന, മെക്സികോ, പോളണ്ട് എന്നീ ടീമുകളോടൊപ്പം ലോകകപ്പ് ഗ്രൂപ് സിയിലാണ് സൗദി ദേശീയ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.