സൗ​ദി ബ​ജ​റ്റ്​ 2024; മൂ​ന്നാം പാ​ദ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം

റി​യാ​ദ്​: സൗ​ദി ബ​ജ​റ്റ്​ 2024ലെ ​മൂ​ന്നാം പാ​ദ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തെ ബ​ജ​റ്റ്​ പ്ര​ക​ട​ന റി​പ്പോ​ർ​ട്ട്​ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. വ​ര​വ്​ 309.2 ശ​ത​കോ​ടി റി​യാ​ലും ചെ​ല​വ്​ 339.4 ശ​ത​കോ​ടി റി​യാ​ലും രേ​ഖ​പ്പെ​ടു​ത്തി. 30.2 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ക​മ്മി.

ഈ ​കാ​ല​യ​ള​വി​ലെ എ​ണ്ണ വ​രു​മാ​നം 190.8 ശ​ത​കോ​ടി റി​യാ​ലാ​യെ​ന്നും 2023ലെ ​ഇ​തേ പാ​ദ​ത്തി​ലെ വ​രു​മാ​ന​ത്തേ​ക്കാ​ൾ 30 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​തെ​ന്നും ബ​ജ​റ്റ് പ്ര​സ്താ​വ​ന വെ​ളി​പ്പെ​ടു​ത്തി. ഈ ​പാ​ദ​ത്തി​ലെ എ​ണ്ണ​യി​ത​ര വ​രു​മാ​നം 118.3 ശ​ത​കോ​ടി റി​യാ​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ലെ വ​രു​മാ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മാ​സ​ത്തെ ആ​കെ ബ​ജ​റ്റ്​ വ​രു​മാ​നം 956.2 ശ​ത​കോ​ടി റി​യാ​ലും ചെ​ല​വ് ഒ​രു ല​ക്ഷം കോ​ടി റി​യാ​ലും ക​മ്മി 57.9 ശ​ത​കോ​ടി റി​യാ​ലു​മാ​ണെ​ന്നും മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Saudi Budget 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.