സൗദിയിൽ 135 പേർക്ക് കോവിഡ്, 131 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ പുതുതായി 135 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 131 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട്​​ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 812,093 ഉം രോഗമുക്തരുടെ എണ്ണം 798,936 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,271 ആയി. നിലവിൽ 3,886 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 87 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, ജിദ്ദ 23, ദമ്മാം 14, മദീന 5, മക്ക 4, ത്വാഇഫ്​ 4, ഖോബാർ 4, ഹുഫൂഫ്​ 4, ജീസാൻ 3, നജ്​റാൻ 3, തബൂക്ക്​ 2, ബുറൈദ 2, അൽബാഹ 2, അബ്​ഹ 2, ജുബൈൽ 2, ഖത്വീഫ്​ 2, ദഹ്​റാൻ 2, അൽഖർജ്​ 2

Tags:    
News Summary - saudi covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.