???? ??????????? ????? ????? ??? ????????? ???? ??????????? ???? ????????? ??? ?????????? ???????? ?? ?? ???? ????????? ???????????? ?????????????

സൗദി-ദുബൈ കിരീടാവകാശികൾ കൂടിക്കാഴ്​ച നടത്തി

ജിദ്ദ: ദുബൈ കിരീടാവകാശി ശൈഖ്​ ഹമദാൻ ബിൻ മുഹമ്മദ് സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. മക്കയിലെ അൽ സഫ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ സഹോദര രാജ്യങ്ങളുടെ ചരിത്രപരമായ ബന്ധം എടുത്തു പറഞ്ഞു.

വിവിധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണവും ചർച്ചയായി. ഉന്നത ഉദ്യോഗസ്​ഥരും ​കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു. ദുബൈ കിരീടാവകാശിക്ക്​ അൽ സഫ കൊട്ടാരത്തിൽ ഇഫ്​താറുമൊരുക്കി.ക​ുവൈത്ത്​ നാഷനൽ അസംബ്ലി സ്​പീകർ മർസൂഖ്​ അൽ ഖാനീം ഇരുഹറം കാര്യാലയ മേധാവി അബ്​ദുറഹ്​മാൻ അൽ സുദൈസ്​ എന്നിവരെയും ഞായറാഴ്​ച അമീർ മുഹമ്മദ്​ അൽ സഫ കൊട്ടാരത്തിൽ സ്വീകരിച്ചു.

Tags:    
News Summary - saudi-dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.