സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പ​രി​ശീ​ല​ന​ത്തി​ന്​​ തു​ട​ക്കം; സിനിമ രംഗത്ത്​ തദ്ദേശീയ പ്രതിഭകളെ വളർത്താൻ പദ്ധതി

റി​യാ​ദ്​: മ​ത്സ​രാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ സി​നി​മ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി പ്ര​തി​ഭ​ക​ളു​ടെ സ​ർ​ഗ​ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ളു​മാ​യി സൗ​ദി ഫി​ലിം ക​മീ​ഷ​ൻ.

ഇ​തി​ന്റെ തു​ട​ക്ക​മാ​യി ഫി​ലിം മേ​ക്കേ​ഴ്‌​സ് പ്രോ​ഗ്രാ​മി​​ന്റെ നാ​ലാ​മ​ത്​ സെ​ഷ​നും ‘കാ​ദ​ർ’ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്കും റി​യാ​ദി​ൽ തു​ട​ക്ക​മാ​യി. ക​മീ​ഷ​ൻ സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ ഇ​യാ​ഫി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബൊ​ളി​വാ​ഡ് സി​റ്റി​യി​ലെ മൂ​വി സി​നി​മ​യി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങ്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള പ​ഠ​ന​വും പ​രി​ശീ​ല​ന​വു​മാ​ണ്​ ഈ ​മേ​ള​യി​ൽ ന​ൽ​കു​ന്ന​ത്. ഇ​തി​ന​കം ഇ​ങ്ങ​നെ വാ​ർ​ത്തെ​ടു​ക്ക​​പ്പെ​ട്ട നി​ര​വ​ധി പ്ര​തി​ഭ​ക​ളാ​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ​ സ്വ​ന്തം മു​ദ്ര​പ​തി​പ്പി​ക്കാ​നാ​യ സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന്​ അ​ബ്​​ദു​ല്ല അ​ൽ​ഇ​യാ​ഫ്​ പ​റ​ഞ്ഞു. പ്ര​മു​ഖ പ​രി​ശീ​ല​ക​രു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളു​ടെ​യും മേ​ൽ​നോ​ട്ടം ഇ​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ ‘ഫി​ലിം വാ​ല്യൂ ചെ​യി​നി’​​ന്റെ 20 മേ​ഖ​ല​ക​ളി​ലാ​യി 4,000 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും രാ​ജ്യ​ത്തു​ട​നീ​ളം 13 ഇ​ട​ങ്ങ​ളി​ൽ 150 പ​രി​ശീ​ല​ന​ക്ക​ള​രി​ക​ൾ ന​ട​ത്താ​നും 10 മാ​സ്​​റ്റ​ർ ക്ലാ​സ് കോ​ഴ്‌​സു​ക​ൾ ന​ട​ത്താ​നു​മാ​ണ്​ പ​ദ്ധ​തി​യു​ള്ള​ത്.

‘കാ​ദ​ർ’ പ്രോ​ഗ്രാ​മി​ലൂ​ടെ ഏ​ക​ദേ​ശം 10 അ​ന്താ​രാ​ഷ്ട്ര സി​നി​മ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 50 ദേ​ശീ​യ പ്ര​തി​ഭ​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. തു​ട​ക്ക​ക്കാ​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കു​മാ​യി മൂ​ന്ന് വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ൾ ഒ​രു​ക്കു​ന്ന ഫി​ലിം മേ​ക്കേ​ഴ്‌​സ് പ്രോ​ഗ്രാം, വ്യ​ക്തി​പ​ര​വും വി​ദൂ​ര​വു​മാ​യ പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ൾ, മാ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

മി​ക​ച്ച പ്ര​ഫ​ഷ​ന​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ൽ ദേ​ശീ​യ പ്ര​തി​ഭ​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നും പ്രാ​ദേ​ശി​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​ന്ന​മി​ടു​ന്നു.

‘കാ​ദ​ർ’ പ്രോ​ഗ്രാം പ്ര​ധാ​ന​മാ​യും ഫി​ലിം​മേ​ക്കി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ളെ ല​ക്ഷ്യ​മി​ടു​ന്നു. കൂ​ടാ​തെ ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച വി​ദ​ഗ്ധ​രും സ്പെ​ഷ​ലി​സ്​​റ്റു​ക​ളു​മു​ള്ള ഒ​രു അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​ന ക​ള​രി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഈ ​മേ​ഖ​ല​യി​ലെ സൗ​ദി പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​രി​ഷ്ക​രി​ക്കാ​നും അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ച​ല​ച്ചി​ത്ര​നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും നി​റ​വേ​റ്റാ​നും ലോ​ക​വേ​ദി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്ക് ഇ​തു​മൂ​ലം സാ​ധി​ക്കും.

Tags:    
News Summary - Saudi Film Commission Unveils Initiatives to Elevate Skills of Local Talent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.