ജുബൈൽ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന സാമ്പത്തിക വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് (എസ്.ഐ.ബി.എൻ) പുനരാരംഭിച്ചു. നിരവധി വർഷങ്ങളായി ജിദ്ദയിൽ പ്രവർത്തിക്കുന്ന എസ്.ഐ.ബി.എന്നിെൻറ പ്രവർത്തനം സൗദി വ്യാപകമാക്കുന്നതിെൻറ ഭാഗമാണിതെന്ന് ഉദ്ഘാടനം നിർവഹിച്ച അംബാസഡർ ഡോ. ഔസാഫ് സഇൗദ് പറഞ്ഞു.
അടുത്തകാലത്തായി ഉഭയകക്ഷി ബന്ധം മിക്കവാറും എല്ലാ മേഖലകളിലും മുന്നേറുകയും രണ്ടു രാജ്യങ്ങളും ഇപ്പോൾ തന്ത്രപരമായ പങ്കാളികളായിരിക്കുകയും ചെയ്യുന്നതിനാൽ ഇരു രാജ്യത്തെയും ബിസിനസ് നേതാക്കൾ ഒരു സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഇരുരാജ്യവും തമ്മിെല സാമ്പത്തിക ബന്ധം പലമടങ്ങ് വർധിക്കുകയും ഉഭയകക്ഷി വാണിജ്യ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിക്കുകയും ചെയ്തതിനാൽ ശൃംഖലയുടെ വിപുലീകരണം അനിവാര്യമാണ്. സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിൽ പ്രമുഖ ഇന്ത്യൻ ബിസിനസുകാരും സൗദി ആസ്ഥാനമായുള്ള പ്രഫഷനലുകളും ഇന്ത്യയുമായി ഇടപഴകുന്ന അവരുടെ പങ്കാളികളും ഉൾപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകാനും ദ്വിമുഖ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ ലക്ഷ്യമിടുെന്നന്ന് അംബാസഡർ വ്യക്തമാക്കി. രാജ്യം വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങളെക്കുറിച്ച് ഇന്ത്യൻ കമ്പനികളെ അറിയിക്കുന്നതിനുള്ള ഒരു ജാലകമായി ഇതു പ്രവർത്തിക്കും.
ഇരുരാജ്യത്തിെൻറയും ബിസിനസ് സ്ഥാപനങ്ങൾ തമ്മിെല സഹകരണം സുഗമമാക്കുമെന്നും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇരുരാജ്യത്തെയും ബിസിനസ് കമ്യൂണിറ്റി പ്രവർത്തനങ്ങൾ മാതൃകപരമാണ്. എസ്.ഐ.ബി.എന്നിന് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ ഘടകങ്ങളും ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയും ചാപ്റ്റർ തിരിച്ചുള്ള കമ്മിറ്റികളും ഉണ്ടാകുമെന്നും ഒാൺലൈനായി നടന്ന പരിപാടിയിൽ അംബാസഡർ വ്യക്തമാക്കി. റിയാദ് റീജനൽ ചാപ്റ്റർ പ്രസിഡൻറ് ഖലീദ് അൽഅബൂദി, ജിദ്ദയുടെ ചുമതലയുള്ള മസെൻ ബാറ്റർജി, ദമ്മാം ചാപ്റ്റർ പ്രസിഡൻറ് ഹസൻ അൽഖഹ്താനി തുടങ്ങി 200ൽ അധികം സംരംഭകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.