യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടി ആൻറണി ബ്ലിങ്കൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടൊപ്പം അൽഉലയിലെ ശീതകാല ക്യാമ്പിൽ

ബ്ലിങ്കനോട്​ സൗദി കിരീടാവകാശി, ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം

ജിദ്ദ: ഗസ്സയിലെ ഇസ്രായേൽ അക്രമണം അവസാനിപ്പിക്കണമെന്ന് യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടി ആൻറണി ബ്ലിങ്കനോട്​​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ആവശ്യപ്പെട്ടു. അൽഉലയിലെ ശീതകാല ക്യാമ്പിൽ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ആവശ്യം​. മാനുഷിക തലത്തിൽ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്​. ഫലസ്​തീനിൽ രാഷ്​ട്രീയ സ്ഥിരത വീണ്ടെടുക്കുന്നതിനും സമാധാനത്തി​െൻറ പാത പുനഃസ്ഥാപിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്​ടിക്കുന്നതിനും ഫലസ്​തീൻ ജനതക്ക്​ അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കേണ്ടതി​െൻറ ആവശ്യകതയും കിരീടാവകാശി ഊന്നിപ്പറഞ്ഞു. അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത്​ ബന്ദർ ബിൻ സുൽത്താൻ, റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, നാഷനൽ ഗാർഡ്​ മന്ത്രി അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സാംസ്​കാരിക മന്ത്രി അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ, സ്​റ്റേറ്റ്​ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Saudi king urges Blinken to stop Israel's attack in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.