റിയാദ്: സൗദി പ്രോ ലീഗിന്റെ (എസ്.പി.എൽ) ഫെബ്രുവരി മാസത്തെ മികച്ച കളിക്കാരനുള്ള അവാർഡ് പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ജനുവരി ആദ്യ ആഴ്ച റിയാദിലെ അൽ നസ്ർ ക്ലബിൽ ചേർന്ന റൊണാൾഡോ, കഴിഞ്ഞ മാസം ക്ലബിനുവേണ്ടി ആകെ 10 ഗോളുകളാണ് നേടിയത്.
ക്യാപ്റ്റന്റെ മികച്ച പ്രകടനം സൗദി പ്രോ ലീഗിനു മുകളിൽ തങ്ങളുടെ പിടി നിലനിർത്താൻ അൽ ടീമിനെ സഹായിച്ചു. അൽ ഫത്ഹിനെതിരായ ശക്തമായ പ്രകടനത്തോടെയാണ് റൊണാൾഡോയുടെ മാസം ആരംഭിച്ചത്. അതിൽ ഫെബ്രുവരിയിൽ അൽ വഹ്ദക്കെതിരെ നാലു ഗോളുകൾ നേടിയതോടെ തന്റെ കരിയറിലെ 500ാം ലീഗ് ഗോൾ നേട്ടത്തിൽ റൊണാൾഡോ എത്തി.
റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി സ്പോൺസർ ചെയ്ത ഫെബ്രുവരിയിലെ സമ്മാനങ്ങൾക്കർഹരായ വിജയികളെ സൗദി പ്രോ ലീഗിന്റെ സാങ്കേതിക ടീം പ്രഖ്യാപിച്ചു.മികച്ച പരിശീലകനുള്ള പുരസ്കാരം ഈ സീസണിൽ മൂന്നാം തവണയും അൽ ശബാബിന്റെ സ്പാനിഷ് പരിശീലകൻ വിസെന്റെ മൊറേനോയെ തേടിയെത്തി.
ഇത്തിഹാദ് ഗോൾകീപ്പർ ബ്രസീലിയൻ താരം മാർസെലോ ഗ്രോഹെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടി. തുർക്കി അൽ സുൽത്താൻ, സുൽത്താൻ അൽ ലഹാനി, ഖാലിദ് അൽ ഷാനിഫ്, മനാഫ് അബു ഷാക്കിർ, ഉബൈദുല്ല അൽ ഇസ്സ തുടങ്ങിയ വിദഗ്ധരാണ് എസ്.പി.എല്ലിന്റെ സാങ്കേതിക ടീമിലുള്ളത്.
സൗദി പ്രോ ലീഗിന്റെ സ്റ്റാറ്റിസ്റ്റിക്കൽ പാർട്ണറായ ഒപ്റ്റ നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.