??????????? ????????????????? ??????? ???????? ??????????????? ???????????????????

പ്രമേഹരോഗി ശസ്ത്രക്രിയക്കുശേഷം നാട്ടിലേക്കു യാത്രയായി 

ദ​മ്മാം: പ്ര​മേ​ഹ​രോ​ഗി ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ക​ല​മ്പ​ലം സ്വ​ദേ​ശി ര​ഞ്​​ജി​ത് പു​രു​ഷോ​ത്ത​മ​നാ​ണ്​ (57) ദ​മ്മാ​മി​ലെ ന​വോ​ദ​യ സാം​സ്​​കാ​രി​ക​വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ തു​ണ​യി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. 15 വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം പ്ര​മേ​ഹ​രോ​ഗി​യാ​ണ്. രോ​ഗാ​വ​സ്ഥ​യി​ലും മു​ട​ങ്ങാ​തെ പ​ണി​ക്കു പോ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ട​ത്തേ കാ​ലി​ൽ നീ​ര്​ വ​രു​ക​യും തൊ​ലി പൊ​ട്ടി അ​സ​ഹ​നീ​യ വേ​ദ​ന  അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ ദ​മ്മാ​മി​ലെ ത​ദ​വി ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ക​യും സ്​​പോ​ൺ​സ​റു​ടെ മ​ക​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

രോ​ഗം വ​ഷ​ളാ​യ​തി​നാ​ൽ കാ​ലി​​െൻറ മു​ട്ടി​ന് കീ​ഴ്​​ഭാ​ഗം മു​റി​ച്ചു​മാ​റ്റാ​ൻ വൈ​കി​യി​രു​ന്നെ​ങ്കി​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. 33 വ​ർ​ഷ​മാ​യി ര​ഞ്​​ജി​ത്​ പ്ര​വാ​സി​യാ​ണ്. 1987ൽ ​ദ​മ്മാം-​ദ​ല്ല സ​നാ​ഇ​യ​യി​ലെ ന​മു അ​ൽ​തു​വൈ​ജി​രി എ​ന്ന കാ​ർ വ​ർ​ക്ക്​േ​​ഷാ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യാ​ണ്​ പ്ര​വാ​സം ആ​രം​ഭി​ക്കു​ന്ന​ത്. ന​വോ​ദ​യ ദ​ല്ല യൂ​നി​റ്റി​ലെ അം​ഗ​മാ​യ ഇ​ദ്ദേ​ഹ​ത്തി​​െൻറ സ്പോ​ണ്‍സ​ര്‍ മൂ​ന്നു വ​ർ​ഷം മു​േ​മ്പ മ​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ഖാ​മ​യോ ഇ​ൻ​ഷു​റ​ൻ​സോ പു​തു​ക്കി​യി​രു​ന്നി​ല്ല. ബി.​എ​സ്​​സി-​എം.​എ​ൽ.​ടി ലാ​ബ് ടെ​ക്നീ​ഷ്യ​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ട്രെ​യ്​​നി​യാ​യ മ​ക​ളും ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മ​ക​നും ഭാ​ര്യ​യു​മ​ട​ങ്ങി​യ​താ​ണ് കു​ടും​ബം. 

ന​വോ​ദ​യ സാ​മൂ​ഹി​ക​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​എം. ക​ബീ​ർ, ന​വോ​ദ​യ ദ​ല്ല ഏ​രി​യ നേ​താ​ക്ക​ളാ​യ മ​നോ​ഹ​ര​ൻ പു​ന്ന​ക്ക​ൽ, പ്രേം​സി എ​ബ്ര​ഹാം, സു​മേ​ഷ് അ​ന്തി​ക്കാ​ട്, സി.​കെ. ബി​ജു, പി.​വി. ബി​ജു, ര​മേ​ശ​ൻ, വി​നു തു​ട​ങ്ങി​യ​വ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​യ​ർ​പോ​ർ​ട്ടി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ആ​ഹാ​ര​ത്തി​നു​ള്ള ന​വോ​ദ​യ​യു​ടെ കി​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. നാ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ക്ക​ല ജോ​യ് എം.​എ​ൽ.​എ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നും കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നോ​ര്‍ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ന്‍സ് സ​ഹാ​യം ല​ഭ്യ​മാ​യി.  

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.