ജീസാൻ: പനി ബാധിച്ച് താമസസ്ഥലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം വേങ്ങര സ്വദേശി മരിച്ചു. ശുഖൈഖിനു സമീപം ഹറൈദയിൽ ബ്രോസ്റ്റഡ് കടയിൽ ജീവനക്കാരനായ വേങ്ങര കണ്ണാടിപ്പടി സ്വദേശി പക്കിയൻ മരക്കാർകുട്ടിയാണ് (55) മരിച്ചത്. പനി ബാധിച്ച് ആദ്യം ഖഅ്മ ജനറൽ ആശുപത്രിയിൽ തേടിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ താമസസ്ഥലത്ത് സ്വയംനിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും താമസസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു. മൃതദേഹം ഖഹ്മ ജനറൽ ആശുപത്രിയിലേക്കു മാറ്റി. 25 വർഷമായി സൗദിയിലുള്ള മരക്കാർ ജിദ്ദയിലും മഹായിലിലും ജോലി ചെയ്തിരുന്നു.
ഹറൈദയിൽ എത്തിയിട്ട് അഞ്ചു വർഷമായി. രണ്ടുവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യാസഹോദരൻ സെയ്തലവി മേമാട്ടുപാറ ഹറൈദയിലുണ്ട്. പിതാവ്: കൂനായിൽ യൂസുഫ്. മാതാവ്: ആമി പൂവഞ്ചേരി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ് അമീൻ യൂസുഫ്, അന്നത്ത് ഫാത്വിമ, അംന ശറിൻ, അംന ജബിൻ. മരുമകൻ: യാസർ ചുഴലി മൂന്നിയ്യൂൻ. സഹോദരി: റസിയ. മരണാനന്തര നടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ ഹാരിസ് കല്ലായി, ദർബ് കെ.എം.സി.സി നേതാക്കളായ സുൽഫി വെള്ളിയഞ്ചേരി, ശിഹാബ് എടവണ്ണ, ഫൈസൽ മഞ്ചേരി, ശമീം പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.