മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസഫലിക്ക് മക്ക ഗവർണറും സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉപദേശകനുമായ അമീർ ഖാലിദ് അൽഫൈസലിെൻറ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണറേറ്റിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ‘ബിറന്‍ ബി മക്ക’ പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണറുടെ ആദരവ്.
10 ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ. യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ് ജിദ്ദ റീജനൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ ഗവർണർ അമീർ ഖാലിദ് അൽഫൈസലിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.