റിയാദ്: അഭൂതപൂർവമായ പച്ചപ്പിെൻറ ഹൃദയഹാരിതയുമായി സൗദി ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തിൽ തിരിച്ചെത്തിയ അൽസുലൈൽ താഴ്വരയും ഹസ്വ ഗ്രാമവും സന്ദർശകരുടെ പ്രവാഹത്തിൽ വീർപ്പുമുട്ടുന്നു. സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാൽ ഒറ്റെപ്പട്ട തുരുത്തായി വർഷങ്ങളോളം വിസ്മൃതിയിലാണ്ട് കിടന്ന മഹായിൽ പ്രവിശ്യയിലെ ഇൗ കാർഷിക ഗ്രാമവും താഴ്വരയും ഇൗയടുത്താണ് നഗരസഭ പുനർനിർമിച്ച മലമ്പാതയിലൂടെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് വീണ്ടും ഇണക്കപ്പെട്ടത്.
വൃക്ഷലതാദികളും ജലപാതങ്ങളും നീരൊഴുക്കുകളും നിറഞ്ഞ ഇൗ മലഞ്ചെരിവ് ഇൗ വർഷത്തെ മഴക്കാലത്തിന് ശേഷം കൂടുതൽ അഴകണിഞ്ഞു. മുെമ്പങ്ങുമില്ലാത്ത ഹരിത ശോഭയുടെ ഹൃദ്യമായ ആവരണം ചുറ്റി. പ്രകൃതിയുടെ കലാവിരുതിൽ വിരിഞ്ഞ മനോഹര ചിത്രമായി കാഴ്ചക്കാരെൻറ ഹൃദയം കവരുന്ന താഴ്വരയെ കുറിച്ച് കേട്ടറിഞ്ഞ് ആളുകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവഹിക്കാൻ തുടങ്ങിയതോടെ സാധ്യതകൾ തിരിച്ചറിഞ്ഞ മഹായിൽ നഗരസഭ മികവുറ്റ നിലയിൽ പാത നിർമിക്കുകയും ഏത് വാഹനങ്ങൾക്കും സഞ്ചരിക്കാൻ യോഗ്യമായ രീതിയിലാക്കുകയും ചെയ്തു. താഴ്വരയിലെ പ്രകൃതി മനോഹരമായ മറ്റ് സ്ഥലങ്ങളും ഗ്രാമങ്ങളുമെല്ലാം ഇൗ പാതയാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടതോടെ മനംനിറഞ്ഞ കാഴ്ചനുഭവം തന്നെ സമ്മാനിക്കുന്ന സഞ്ചാരത്തിനുള്ള സാഹചര്യങ്ങളെല്ലാം ഒരുങ്ങി.
േഫാേട്ടാഗ്രാഫർമാരും ചാനൽ കാമറാന്മാരും പ്രദേശം സന്ദർശിച്ച് മനോഹര ചിത്രങ്ങൾ പകർത്തുകയും അവ സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും നിറയുകയും ചെയ്തതോടെ മരുഭൂമിയിൽ ഒരൽപം പച്ചപ്പ് പോലും വലിയ കാഴ്ചയായി ആഘോഷിക്കുന്ന സ്വദേശികളുടെ വൻ മലവെള്ളപ്പാച്ചിലാണ് സുലൈൽ താഴ്വരയിലേക്കുണ്ടായത്. രണ്ടാഴ്ച മുമ്പാണ് പാത സഞ്ചാരികൾക്ക്തുറന്നുകൊടുത്തത്. എന്നാൽ യാത്രികരുടെ പ്രവാഹം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരുന്നു. ഇതോടെ കടുത്ത നിലയിൽ ഗതാഗത കുരുക്കുണ്ടായി. കുന്നുകൾ ചുറ്റി കുത്തനെയുള്ള ഉയരത്തിലേക്ക് കയറിപ്പോകുന്ന മുടിപ്പിൻ വളവുകൾ നിറഞ്ഞ റോഡിൽ വാഹനങ്ങൾ ഉറുമ്പുകളെ പോലെ അരിക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ടാലും ലക്ഷ്യത്തിലെത്താൻ കഴിയാതെ സഞ്ചാരികൾ പ്രയാസത്തിലാവുകയും ഗതാഗതം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.
ഇതോടെ റിജാൽ അൽമ ഗവർണർ സാലെഹ് അൽഫർദൻ ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകി. ഗവർണറും പൊലീസ് മേഖലാ മേധാവി ലെഫ്റ്റനൻറ് കേണൽ മുഹമ്മദ് അൽഅദ്വാനിയും സ്ഥലത്തെത്തി സാഹചര്യം നേരിട്ട് മനസിലാക്കി.
നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ മുന്നോട്ട് ചലിക്കാനാവാതെ കുടുങ്ങിക്കിടന്നത്. പ്രദേശത്ത്എത്തുന്നവർക്ക്മറ്റൊരു വഴിയിലൂടെ പുറത്തുപോകാനുള്ള ബദൽ സംവിധാനം ഒരുക്കുന്നതടക്കം ഗതാഗതം സുഗമമാക്കാനും യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിനുമുള്ള നടപടികൾ ത്വരിതഗതിയിൽ നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.