2020 ലെ ജി 20 ഉച്ചകോടിക്ക് സൗദി ആതിഥ്യമരുളും

റിയാദ്: 2020 ലെ ജി 20 ഉച്ചകോടിക്ക് സൗദി ആതിഥ്യമരുളും. ശനിയാഴ്ച അവസാനിച്ച അര്‍ജൻറീന ഉച്ചകോടിയിലാണ് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സമ്മേളനം നടക്കുന്ന രാഷ്​ട്രങ്ങളെ പ്രഖ്യാപിച്ചത്. 2019 ലെ ഉച്ചകോടി ജപ്പാനിലാണ്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ആതിഥ്യമരുളുന്ന രാഷ്​ട്രങ്ങളെ ഉള്‍പ്പെടുത്തി ത്രിരാഷ്​ട്ര സമിതി രൂപവത്കരിച്ചിട്ടുണ്ട്. അര്‍ജൻറീന, ജപ്പാന്‍, സൗദി എന്നിവയാണ് സമിതിയിലെ അംഗങ്ങള്‍. ഈ ത്രിരാഷ്​ട്ര സമിതിയാണ് ജപ്പാന്‍ ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കുക. അര്‍ജൻറീന ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
ലോക സാമ്പത്തിക മേഖലക്ക് സൗദി നല്‍കുന്ന സംഭാവനയും എണ്ണ ഉല്‍പാദന, കയറ്റുമതി രംഗത്ത് സൗദിയുടെ മേധാവിത്തവും പരിഗണിച്ചാണ് ജി 20 ഉച്ചകോടിക്ക് സൗദിയെ പരിഗണിച്ചത്. ലോക എണ്ണ ആവശ്യത്തി​​​െൻറ പത്ത് ശതമാനത്തിലധികം സൗദിയാണ് പൂര്‍ത്തീകരിക്കുന്നത്. എണ്ണ വിപണി സന്തുലിതമായി നിലനിര്‍ത്തുന്നതിലും ഒപെകിലെ പ്രമുഖ അംഗമായ സൗദിക്ക് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. സൗദിയില്‍ ഉച്ചകോടി ചേരുന്നതിനെ ജി 20 അംഗരാജ്യങ്ങള്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. സൗദി കിരീടാവകാശിയുടെ അര്‍ജൻറീന ഉച്ചകോടിയിലെ ശ്രദ്ധേയ സാന്നിധ്യവും ലോക രാഷ്​ട്രങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാഷ്​ട്ര നേതാക്കളുമായി കിരീടാവകാശി അര്‍ജൻറീന തലസ്ഥാനത്ത് പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - saudi will 2020 G20 summit-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.