ആശ്രിതര്‍ക്ക്​ ലവി: അവ്യക്തത  വിട്ടുമാറാതെ പ്രവാസികള്‍

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ചുമത്തുമെന്ന തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ആര്‍ക്കൊക്കെ ലവി ബാധകമാവുമെന്ന കാര്യത്തിലുള്ള ആശങ്കയും അവ്യക്​തതയും അവശേഷിക്കുകയാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും 1200 റിയാല്‍ വീതം ലവി ബാധകമാവുമെന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനത്തി​​​െൻറ പ്രത്യക്ഷമായ വിശദീകരണമെങ്കിലും ഭാര്യ,മക്കൾ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്ക് ലവി ബാധകമാവില്ലെന്ന അനൗദ്യോഗിക വ്യാഖ്യാനമാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണ കുറിപ്പ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് സേവന മേഖലയിലുള്ള ഓഫീസ് മേധാവികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്ന ലവി ജോലിക്കാരുടെ വേതനത്തില്‍ നിന്ന് പിടിക്കുമെന്ന് പല സ്വകാര്യ കമ്പനികളും ഇതിനകം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത മാസങ്ങളില്‍ കാലാവധി തീരുന്ന കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഇഖാമ ജൂണ്‍ മാസത്തില്‍ പുതുക്കിയ വേളയിലും ലവിയെക്കുറിച്ച പരാമര്‍ശം ഫീസ് ഇനത്തില്‍ കാണാത്തത് കൂടുതല്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തി​​​െൻറയും അതിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗത്തി​​​െൻറയും ഭാഗത്തുനിന്നുള്ള വിശദീകരണമല്ലാതെ ഈ ആശയക്കുഴപ്പത്തിന് അറുതി വരുത്തില്ലെന്ന്​ ജിദ്ദ ചേംബറിലെ ജനറല്‍ സര്‍വീസ് ഓഫീസ് കമ്മിറ്റി പ്രതിനിധിയായിരുന്ന അബ്​ദുല്ല ബാസഹല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Saudi_Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.