ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങളുടെ ഭാഗമായി ആരോഗ്യനില സംബന്ധിച്ച സ്വയം വിലയിരുത്തൽ നടപടികൂടി ഉൾപ്പെടുത്തി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൊഴിൽ സുരക്ഷക്കും ആരോഗ്യത്തിനുമായുള്ള വെബ്സൈറ്റിൽ പ്രവേശിച്ചാണ് ഇൗ നടപടി പൂർത്തിയാക്കേണ്ടത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനും തൊഴിൽ രംഗത്ത് പൂർണമായും ആരോഗ്യ പ്രതിരോധന പെരുമാറ്റചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുമാണിത്. sosh.mlsd.gov.sa. എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് തൊഴിലുടമ സ്ഥാപനം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് സ്വയം വിലയിരുത്തൽ ഫോം പൂരിപ്പിക്കുകയും വേണം. മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. തൊഴിലിടങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങളും മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.