ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായ വിദേശികളുടെ ഇഖാമ സൗജന്യമായി പുതുക്കി നൽകൽ സ്വമേധയാ നടക്കുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ട്രേറ്റ് അറിയിച്ചു. നിലവിൽ രാജ്യത്തിന് പുറത്തുള്ളവരുടെ ഇഖാമ, റീ എൻട്രി വിസ കാലാവധി കഴിഞ്ഞാൽ അത് താനേ പുതുക്കുമോ അതല്ല അപേക്ഷ നൽകണോ എന്ന ഒരാളുടെ ചോദ്യത്തിന് ട്വിറ്ററിൽ നൽകിയ മറുപടിയിലാണ് പാസ്പോർട്ട് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ ഇൻഫർമേഷൻ സെൻററുമായി സഹകരിച്ച് മുഴുവൻ വിദേശികളുടെയും ഇഖാമ കാലാവധി സ്വമേധയാ നീട്ടിനൽകും. കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനെ തുടർന്ന് വിസ കാലാവധി അവസാനിക്കുന്നതിെൻറ ഫലമായി ഫീസിൽനിന്നും പിഴകളിൽനിന്നും ഇളവ് ലഭിക്കുന്ന വിഭാഗങ്ങൾ ആരൊക്കെയെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സുലൈമാൻ അൽയഹ്യ വ്യക്തമാക്കിയിരുന്നു.
ഇഖാമ കാലാവധിയുള്ളവരും റീഎൻട്രി വിസയിൽ രാജ്യം വിടുകയും രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്തവരുമായ ആളുകൾ, ഇഖാമ, വിസ കാലാവധി കഴിഞ്ഞു തിരിച്ചുവരാനാകാതെ രാജ്യത്തിന് പുറത്തുകുടുങ്ങിയവർ, രാജ്യത്തിനകത്ത് എക്സിറ്റ് വിസ, റീ എൻട്രി വിസ അടിച്ചശേഷം ഉപയോഗപ്പെടുത്താനാകാത്തവർ, വിസിറ്റിങ് വിസയിൽ വന്ന് തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്ക് രാജകൽപനയുടെ അടിസ്ഥാനത്തിൽ ഫീസിൽനിന്നും പിഴയിൽനിന്നും ഇളവ് ലഭിക്കുമെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.