സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സേവനങ്ങൾ നിരീക്ഷിക്കണം -ഒ.ഐ.സി.സി മക്ക

മ​ക്ക: സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ളു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ ഒ.​ഐ.​സി.​സി മ​ക്ക ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തു​ന്ന ഹാ​ജി​മാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ വ​രാ​ൻ സ​ർ​ക്കാ​ർ ചാ​ർ​ജി​നെ​ക്കാ​ൾ​ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​ണ്​ ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. പ​ല​പ്പോ​ഴും മി​ക്ക സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളും ഹാ​ജി​മാ​ർ​ക്കാ​യു​ള്ള സ​ർ​വി​സു​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി​യ​തു​പോ​ലെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യം​ത​ന്നെ​യാ​ണ്.

പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള ഹാ​ജി​മാ​രെ കൊ​ണ്ടു​വ​രു​മ്പോ​ൾ അ​വ​ർ​ക്ക് വേ​ണ്ട സേ​വ​ന​ങ്ങ​ൾ ചെ​യ്തു​ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ഒ​രു​ക്കു​ന്നി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​വു​ന്ന​വ​ർ​ക്ക് ത​ക്ക സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ലും പി​ഴ​വു​ക​ളു​ണ്ടാ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഹാ​ജി​മാ​രി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന പ​ണ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള സ​ർ​വി​സ് അ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഓ​ഫി​സ് ഉ​റ​പ്പു​വ​രു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക്ക ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നും തെ​ളി​വു​ക​ൾ സ​ഹി​ത​മു​ള്ള നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ങ്ങു​ന്ന തു​ക​ക്ക​നു​സ​രി​ച്ചു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഹാ​ജി​മാ​ർ​ക്ക് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നി​ൽ പ​രാ​തി​പ്പെ​ടാ​നു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന ബി​ൽ​ഡി​ങ്ങു​ക​ളി​ൽ പ​തി​ക്കു​ക, 50 ഹാ​ജി​മാ​ർ​ക്ക് ര​ണ്ട് പെ​യ്ഡ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക, സ​ർ​വി​സി​ൽ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു​ള്ള ഇ​രു ഹ​റ​മു​ക​ളു​ടെ​യും തൊ​ട്ട​ടു​ത്തു​ള്ള താ​മ​സ​വും മി​നാ​യി​ൽ ഉ​യ​ർ​ന്ന കാ​റ്റ​ഗ​റി​യി​ലാ​ണോ ടെൻറു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും ഉ​റ​പ്പാ​ക്കു​ക, വീ​ൽ​ചെ​യ​ർ സൗ​ക​ര്യം വേ​ണ്ട​വ​ർ​ക്ക് വീ​ൽ​ചെ​യ​റും അ​തി​ന്റെ സേ​വ​ന​ത്തി​നാ​യി വ​ള​ൻ​റി​യ​ർ​മാ​രെ​യും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ മ​ക്ക​യി​ലും മ​ദീ​ന​യി​ലും കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്തു​ക​യും ഇ​തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ഏ​ജ​ൻ​സി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് മ​ക്ക ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്ന​ത്. ഹ​ജ്ജ് സെ​ൽ വ​ള​ൻ​റി​യ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന വ​രു​ന്ന ഹാ​ജി​മാ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, സാ​ക്കി​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Services of private Hajj groups should be monitored -OICC Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.