ജിദ്ദ: 'ചെറുതായി കഥയും നോവലും എഴുതുന്ന എനിക്കും എന്നെപോലുള്ള ഭിന്നശേഷിക്കാര്‍ക്കും താങ്ങും തണലുമാണ് മുനീർ. ഞങ്ങളുടെ രചനകള്‍ തിരുത്തിയും വാചകങ്ങള്‍ മാറ്റിയും ചേര്‍ത്ത് നിര്‍ത്തുന്നതിന് മുനീര്ക്കയോട് പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട്'.
ഭിന്നശേഷിക്കാരിയായ എഴുത്തുകാരി സലീന കൂട്ടിലങ്ങാടിയുടെ വാക്കാണിത്. ഭിന്നശേഷിക്കാരുടെ തണല്മരമെന്ന് വിശേഷിപ്പിക്കാവുന്ന മുനീര്‍ കുന്നുംപുറത്തെ കുറിച്ചാണ് അവർ കുറിച്ചത്.മലപ്പുറം എ.ആര്.നഗറിനടുത്ത് ഇരുമ്പുചോല സ്വദേശി മുനീര്‍. ഇരുപത്തിയൊന്ന് വര്‍ഷമായി ജനസേവനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവം. രണ്ട് വര്‍ഷം മുമ്പ് ഉംറക്കെത്തിയ 48 ഭിന്നശേഷിക്കാർ പരിചരിച്ച് ഒപ്പ് നിന്നു.
ഭിന്നശേഷിക്കാരെ അക്ഷരം പഠിപ്പിച്ചും അവരുടെ രചനകള്‍ തിരുത്തിയുമുള്ള സേവനം നിസ്തുലമാണെന്ന് ഭിന്നശേഷിക്കാരിയായ ജമീല മോങ്ങവും മുനീറ പണ്ടിക്കാടും പങ്കുവെക്കുന്നു. ഇത്തരം തണല്‍ വൃക്ഷങ്ങള്‍ ഉണ്ടെങ്കില്‍, ഏത് പ്രതിസന്ധിയേയും തരണം ചെയ്യാമെന്നും അവര്‍ പറയുന്നു. പത്തൊമ്പതാം വയസ്സില്‍ പ്രാദേശിക ക്ലബ്ബിലൂടെ ആരംഭിച്ച സാമൂഹ്യ പ്രവര്‍ത്തനം പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ല ട്രോമ കെയർ വളൻറിയറാക്കി.
മനുഷ്യാവകാശ സംഘടന എന്‍ഫ്രീ യൂത്ത്ഫോറം മലപ്പുറം ജില്ല ചെയര്മാന്, കുന്നുംപുറം പാലിയേറ്റിവ് സെൻറര്‍, ജിദ്ദ പാലിയേറ്റിവ് കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ, സ്നേഹതണല്‍, നന്മകെയർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ ഭാരവാഹി, നിര്‍ധന കുടുംബത്തിലെ കല്യാണസദ്യക്ക് അരി നല്കുന്ന റൈസ് ബാങ്ക് ആംഗം, തനിമ സാംസ്കാരിക വേദി പ്രവര്ത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ചെറുപ്പത്തിലേ പിതാവ് നടത്തിയിരുന്ന കോൺട്രാക്ട് വർക്ക് ചുമതല ഏൽക്കേണ്ടി വെന്നങ്കിലും, ജോലി കഴിഞ്ഞുള്ള സമയം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെച്ചു. പാര്‍ട്ട് ടൈമായി എടുക്കുന്ന ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിെൻറ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നീക്കിവെക്കുന്നുണ്ടെന്ന് സ്നേഹത്തണല്‍ കൂട്ടായ്മ സാരഥികളില്‍ ഒരാളായ സാജ്ന നിലമ്പൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.