റിയാദ്: ആതുരസേവനരംഗത്ത് 20 വർഷം പൂർത്തിയാക്കിയ റിയാദിലെ ശിഫ അൽജസീറ പോളിക്ലിനിക് 'പർപ്പിൾ കാർഡ്' എന്ന പേരിൽ രണ്ടു വർഷ കാലാവധിയുള്ള ഡിസ്കൗണ്ട് കാർഡ് പുറത്തിറക്കി. ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കി കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കാർഡ് പൂർണമായും സൗജന്യമാണ്. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ 'പർപ്പിൾ കാർഡ്' പുറത്തിറക്കി. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ജലീൽ കണ്ണൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ലിനിക് സൂപ്പർവൈസർ അബ്ദുൽ അസീസ് കോഡൂർ ഡിസ്കൗണ്ട് സ്കീമിനെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം പർപ്പിൾ കാർഡ് വിതരണം ചെയ്തു. ക്ലിനിക് സൂപ്പർവൈസർ അബ്ദുൽ അസീസ് സ്വാഗതവും മാർക്കറ്റിങ് മാനേജർ ശുഐബ് ഇടയത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.