റിയാദ്: മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന് റിയാദിലെയും ജിദ്ദയിലെയും പ്രധാനപ്പെട്ട ഒാരോ സൂഖും ഷോപ്പിങ് മാളും അടപ്പിച്ചു. ആവർത്തിച്ച് നിയമ ലംഘനങ്ങൾ നടത്തിയതും മുൻകരുതൽ നടപടികൾ പാലിക്കാത്തതുമാണ് റിയാദിലെ ഷോപ്പിങ് മാൾ അടപ്പിക്കാൻ കാരണം. വാണിജ്യ മന്ത്രാലയവും നഗരസഭയും ചേർന്നാണ് ചൊവ്വാഴ്ച രാത്രി മാൾ അടപ്പിച്ചത്. ദക്ഷിണ ജിദ്ദയിലെ അൽസ്വവാരീഖിൽ പ്രവർത്തിക്കുന്ന സൂഖ് അടപ്പിക്കാൻ ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ആണ് നിർദേശിച്ചത്.
കോവിഡ് വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ജീവനക്കാരുടെയും മാനേജ്മെൻറിെൻറയും ഉപയോക്താക്കളുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചകളുള്ളതായി പ്രത്യേക കമ്മിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടപ്പിക്കാൻ നിർദേശിച്ചത്. മുൻകരുതലുകൾ ലംഘിച്ചതിന് ജിദ്ദ നഗരസഭ കഴിഞ്ഞ ദിവസം 350 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. ജിദ്ദ നഗരസഭക്കു കീഴിലെ 19 ശാഖാ ബലദിയ പരിധികളിൽ 4,568 വ്യാപാര സ്ഥാപനങ്ങളിലാണ് നഗരസഭ സംഘങ്ങൾ കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയത്. ഇതിനിടെ 473 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
ഐ.ഡബ്ല്യു.എ ആരോഗ്യ ബോധവത്കരണ പരിപാടി ഇന്ന്
ജിദ്ദ: 'കോവിഡിെൻറ രണ്ടാം വരവും വാക്സിനേഷൻ സംശയനിവാരണങ്ങളും'എന്ന വിഷയത്തിൽ ഐ.ഡബ്ല്യു.എ ജിദ്ദ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ആരോഗ്യ ബോധവത്കരണ പരിപാടി വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് 2.15ന് സൂമിൽ നടക്കുന്ന പരിപാടിയിൽ ജിദ്ദ നാഷനൽ ആശുപത്രിയിലെ ഇേൻറണിസ്റ്റും മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് ജേതാവുമായ ഡോ. ഷമീർ ചന്ദ്രോത്ത് സംസാരിക്കും. കോവിഡ് രോഗത്തിെൻറ പുതിയ വകഭേദത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചുമുള്ള എല്ലാ സംശയങ്ങൾക്കും പരിപാടിയിൽ മറുപടി നൽകുമെന്നും 6154981003 എന്ന ഐഡിയും IWA0221 എന്ന പാസ്കോഡും ഉപയോഗിച്ച് സൈൻ ചെയ്തു പരിപാടിയിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.