കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ഖാ​ലി​ദി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു.

സീ​തി സാ​ഹി​ബ്, ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് ഫാ​ത്തി​മ ത​ഹ​ലി​യ​ക്ക്

ഖ​മീ​സ് മു​ശൈ​ത്ത്: രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​ല​യാ​ളി വ​നി​ത​ക്ക് കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ഖാ​ലി​ദി​യ ക​മ്മി​റ്റി ന​ൽ​കു​ന്ന സീ​തി സാ​ഹി​ബ്, ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡി​ന് മു​സ് ലിം ​യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ ത​ഹ​ലി​യ അ​ർ​ഹ​യാ​യി. ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും 50,000 രൂ​പ​യും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഡി​സം​ബ​ർ 13ന് ​വെ​ള്ളി​യാ​ഴ്ച്ച ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഖ​മീ​സ് മു​ശൈ​ത്ത് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. കെ.​എം.​സി.​സി ഖാ​ലി​ദി​യ പ്ര​സി​ഡ​ന്റ് ഹ​സൈ​ൻ കൂ​ട്ടി​ല​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ക​രു​വ​ൻ​തു​രു​ത്തി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ​ഫീ​ഖ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സ​ലീം പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ ജ​ന്മ​നാ​ടാ​യ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ മു​സ് ലിം ​ലീ​ഗ് പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ൾ​ക്കൊ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച അ​ഡ്വ. ഫാ​ത്തി​മ ത​ഹ​ലി​യ 2012ൽ ​എം.​എ​സ്.​എ​ഫി​ന്റെ വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗ​മാ​യ ഹ​രി​ത രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ കാ​മ്പ​സ് രാ​ഷ്ട്രീ​യ രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഹ​രി​ത​യു​ടെ പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​ഹ​ലി​യ കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ സ്വ​ദേ​ശി​നി​യാ​ണ്.

കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് എ​ൽ.​എ​ൽ.​ബി​യും തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് അ​ഡ്മി​നി​സ്ടേ​ഷ​ൻ ലോ​യി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി. പ്ര​ഥ​മ എം.​എ​സ്.​എ​ഫ് ദേ​ശീ​യ സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ മു​സ് ലിം ​ലീ​ഗി​ന്റെ സം​ഘ​ട​ന ച​രി​ത്ര​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ സെ​ന​റ്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

സ്ത്രീ ​സൗ​ഹൃ​ദ നി​ല​പാ​ടു​ക​ളി​ലൂ​ന്നി​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ 2017ലെ ​ആ​പ് കാ ​ടൈം​സ് `മോ​സ്റ്റ് ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ സ്റ്റു​ഡ​ന്റ് വി​മ​ൻ​സ് ലീ​ഡ​ർ' സ​ർ​വെ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. സി.​ബി.​എ​സ്.​ഇ ഡ്ര​സ് കോ​ഡ്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ൾ, ക​ലാ​ല​യ​ങ്ങ​ളി​ലെ ഹി​ജാ​ബ് നി​രോ​ധ​നം, സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൊ​ള്ള, നീ​റ്റ് പ​രീ​ക്ഷ വേ​ള​യി​ലെ വ​സ്ത്ര സ്വാ​ത​ന്ത്ര്യം, അ​രു​വി​ത്തു​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​ശ്ലീ​ല യൂ​നി​ഫോം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ, നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​ഡ്വ. ത​ഹ​ലി​യ നേ​തൃ​ത്വം ന​ൽ​കി.

പൊ​തു​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള പി.​ടി. തോ​മ​സ് യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. മ​ല​ബാ​റി​ലെ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ധൈ​ഷ​ണി​ക​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ മു​സ് ലിം ​ലീ​ഗ് നേ​താ​വും ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നും മു​ൻ സ്പീ​ക്ക​റു​മാ​യി​രു​ന്ന കെ.​എം. സീ​തി സാ​ഹി​ബി​ന്റെ പേ​രി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Siti Sahib- Begum Sahiba Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.