റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച റിയാദിലും പെരുമ്പാവൂരിലുമുള്ള അംഗങ്ങളുടെ മക്കൾക്ക് പ്രശംസാഫലകങ്ങളും ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.
എൽനാ ആൻ എൽദോ, ആദില പർവിൻ, ഫാത്തിമ റഹീം, ജോസ്ലിൻ എലിസബത്ത് ജോർജ്, എയ്ഞ്ചൽ സാജു, ഷറഫിയ, ഫർഹ മോൾ, മുഹമ്മദ് സുഹൈൽ, ജുവൈരിയ, ഹാത്തിം ഹൈദ്രോസ്, നിതാ ഫാത്തിമ, ഹിബ സകീർ, ആൻ മരിയ സാജു, അനാൻ ഫാത്തിമ, ക്രിസ്റ്റീന ലാലു വർക്കി, അഫ്സൽ മുഹമ്മദ് അലി, മുഹമ്മദ് സഫ്വാൻ, അഫ്സൽ നാസ്സർ എന്നിവരാണ് അവാർഡിന് അർഹരായത്. പ്രോഗ്രാം കൺവീനർ കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്റെ നേതൃത്വത്തിൽ നാട്ടിലും സെക്രട്ടറി മുജീബ് മൂലയിലിന്റെ നേതൃത്വത്തിൽ റിയാദിലും ജേതാക്കളുടെ വീടുകളിലെത്തിയാണ് അവാർഡുകൾ വിതരണം ചെയ്തത്. വിവിധ ചടങ്ങുകളിൽ സംഘടനാ പ്രതിനിധികളായ നൗഷാദ് പള്ളേത്ത്, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, നൗഷാദ് മരോട്ടിച്ചുവട്, റഹീം കൊപ്പറമ്പിൽ, നസീർ കുമ്പശ്ശേരി, മുഹമ്മദാലി അമ്പാടൻ, സക്കീർ ഹുസൈൻ, എൽദോ മാത്യു, ഉസ്മാൻ പരീത്, ലാലു വർക്കി, കരീം കാനാമ്പുറം, അൻവർ മുഹമ്മദ്, തൻസിൽ ജബ്ബാർ, അലി ആലുവ, നിയാസ് ഇസ്മാഈൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.