ദമ്മാം: പ്രവാസി സാംസ്കാരിക കിഴക്കൻ പ്രവിശ്യ തൃശൂർ ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ല വെർച്വൽ കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി തൃശൂർ ജില്ല പ്രസിഡൻറ് എം.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങളിൽ ശക്തമായിട്ടുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിരഹിത ജനപക്ഷ രാഷ്ട്രീയത്തിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയസമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഭൂസമരത്തിലൂടെ കേരളത്തിലെ നിരവധി കുടുംബങ്ങൾക്ക് പട്ടയം നേടിക്കൊടുക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽ വെൽഫെയർ സേവന ഹോം പദ്ധതിയിലൂടെ ഇരുപതോളം കുടുംബങ്ങൾക്ക് വീടുകൾ നൽകി. കേരളത്തിൽ ലക്ഷക്കണക്കിന് ഭൂരഹിതരാണുള്ളത്. അതുപോലെ ആദിവാസി ദലിതരും സാംസ്കാരിക കേരളത്തിൽ അവകാശത്തിനായ് പോരാടുന്നു. ഇവരോടെല്ലാം മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഭരണകൂടത്തിെൻറ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അതിന് മാറ്റം വരണമെന്നും കേരളത്തിൽ അഴിമതിരഹിത ജനകീയ രാഷ്ട്രീയത്തിന് പ്രസക്തി കൂടി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കൾചറൽ ഫോറം ഖത്തർ തൃശൂർ ജില്ല പ്രസിഡൻറ് അനീസ് റഹ്മാൻ സംസാരിച്ചു. 'സോഷ്യൽ മീഡിയയും തെരഞ്ഞെടുപ്പും'വിഷയത്തിൽ ഡോ. ജൗഷീദ് െട്രയിനിങ് ക്ലാസ് നടത്തി.
പരിപാടിയിൽ പുതിയ ജില്ല കമ്മിറ്റിയെ പ്രഖ്യാപിച്ചു. തൃശൂർ ജില്ല തെരഞ്ഞെടുപ്പ് ചെയർമാനായി ഷൗക്കത്ത് പാടൂരിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: റഊഫ് ചാവക്കാട് (ജന. കൺ.), ത്വാഹ മാള (ജോ. കൺ.), ജിബിൻ സുൽത്താൻ (വൈസ് ചെയർ.), മുഹമ്മദ് ഹിഷാം (സോഷ്യല്‍ മീഡിയ കണ്.), അഷ്കർ ഖനി (ട്രഷ.), അനീസ മെഹബൂബ്, ഫൈസൽ കയ്പമംഗലം, മുഹമ്മദലി തളിക്കുളം, അബ്ദുൽ ഫത്താഹ്, മസൂദ്, കുഞ്ഞുമുഹമ്മദ് അണ്ടത്തോട്, ലിനി ഷൗക്കത്ത്, മെഹബൂബ് എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.
കിഴക്കൻ പ്രവിശ്യ ജനറൽ കൺവീനർ ഷബീർ ചാത്തമംഗലം സമാപന പ്രസംഗം നടത്തി. ജില്ല കോഒാഡിനേറ്റർ റഊഫ് ചാവക്കാട് സ്വാഗതവും ഷൗക്കത്ത് പാടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.