ജുബൈൽ: ചെവിയിലെ ശസ്ത്രക്രിയക്കുശേഷം കേൾവിശക്തി ലഭിച്ച ബാലൻ ആദ്യമായി ശബ്ദം കേൾക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സൗദി ബാലൻ സന്തോഷംകൊണ്ട് ചിരിക്കുന്ന വിഡിയോയാണ് തരംഗമായി മാറിയത്. നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയിൽ രണ്ട് ചെവികളിലും കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ വാജ്‌ദി എന്ന ബാലനാണ് ആദ്യമായി ശബ്ദംകേട്ട് വിസ്മയഭരിതനാവുന്നത്.
ശസ്ത്രക്രിയക്കുശേഷം ഡോക്‌ടർ അവനോട് സംസാരിക്കുകയും അവന്റെ ശ്രവണശേഷി പരിശോധിക്കാൻ കൈകൊട്ടുകയും ചെയ്യുമ്പോൾ ജീവിതത്തിൽ ആദ്യമായി ശബ്ദംകേട്ടതിന്റെ സന്തോഷം അവൻ പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിൽ ആയിരങ്ങളാണ് വിഡിയോ കണ്ടതും പങ്കുവെച്ചതും. സൗദി ആരോഗ്യ മന്ത്രാലയമാണ് ട്വിറ്റർ അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.