ജീ​സാ​നി​ൽ വി​ള​ഞ്ഞ വി​വി​ധ​യി​നം മാ​മ്പ​ഴ​ങ്ങ​ൾ

ജീസാനിൽ മധുരമൂറും മാമ്പഴക്കാലം

ജിദ്ദ: ജീസാനിൽ മധുരമൂറും മാമ്പഴക്കാലത്തിന് തുടക്കം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂക്കുന്ന പ്രദേശത്തെ മാവുകളിൽ നിന്ന് അഞ്ചു മാസം മാങ്ങ ലഭിക്കും. ഇവിടെ 60 ലധികം തരം മാമ്പഴമുണ്ട്. 'തുമി'എന്നറിയപ്പെടുന്ന ഇനമാണ് കൂട്ടത്തിൽ പ്രശസ്തം. പഴത്തിന്‍റെ വലുപ്പം കൊണ്ടും ചുവപ്പു നിറം കൊണ്ടുമാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരെണ്ണം ഒരുകിലോ വരെ വരും. കൂടാതെ ഇന്ത്യൻ, പാകിസ്താനി, അമേരിക്കൻ എന്നിവക്ക് പുറമെ നാരുകൾ ഇല്ലാത്ത 'സെൻസേഷൻ'എന്ന് വിളിക്കുന്ന മാമ്പഴവും ജീസാനിൽ സുലഭമാണ്.

റമദാൻ മാസമായതുകൊണ്ട് മാമ്പഴത്തിന് ആവശ്യക്കാരേറെയാണ്. അതിനാൽ വില അൽപം കൂടി. മിക്ക മാമ്പഴത്തിനും കിലോക്ക് 10 മുതൽ 25 റിയാൽ വരെയാണ് വില. അതേസമയം സവിശേഷവും ചെലവേറിയതുമായ ഇനം മാമ്പഴങ്ങളായ 'ഫെൻഡാക്കി', 'അൽസമാക്ക', 'തായ്ലൻഡ്'തുടങ്ങിയവക്ക് കിലോക്ക് 50 മുതൽ 90 റിയാൽ വരെ വിലയുണ്ട്. ജീസാനിലെ കാർഷിക ഗവേഷണകേന്ദ്രത്തിന് കീഴിൽ കൂടുതൽ അപൂർവയിനം മാമ്പഴം ഉൽപാദിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Sweet mango season in jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.