ജുബൈൽ: മുതിർന്ന കെ.എം.സി.സി നേതാവും ജുബൈൽ ഇസ്ലാമിക് സെൻറർ സ്ഥാപക അംഗവുമായ മലപ്പുറം എ.ആർ നഗർ കക്കാടുംപുറം നോർത്ത് സ്വദേശി സൈതലവി കള്ളിയത്തിന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സൗദി യൂറതൈൻ കെമിക്കൽ (സുക്കോ) കമ്പനിയിൽ ജീവനക്കാരനാണ്. 30 വർഷമായി സൗദിയിൽ പ്രവാസിയായ അദ്ദേഹം കഴിഞ്ഞ 27 വർഷവും ജുബൈലിൽ ആണ് ജോലി ചെയ്തത്. ആക്ടിങ് പ്രസിഡൻറ് നൗഷാദ് തിരുവനന്തപുരം അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി സുരക്ഷാ പദ്ധതി ഓഡിറ്റർ യു.എ. റഹീം ഓർമ ഫലകം സൈതലവി കള്ളിയത്തിനു കൈമാറി. ഹമീദ് പയ്യോളി, മുഹമ്മദ് കുട്ടി മാവൂർ, ഇബ്രാഹിം കുട്ടി താനൂർ, മനാഫ് മാത്തോട്ടം, സലാം മഞ്ചേരി എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും സൈതലവി പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.