റിയാദ്: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് തമിഴ്നാട് തൗഹീദ് ജമാഅത്ത് റിയാദ് ചാപ്റ്റർ റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രജിസ്റ്റർ ചെയ്ത 114 ആളുകളിൽ 101 പേർ രക്തം ദാനം ചെയ്തു. കഴിഞ്ഞ 16 വർഷമായി സൗദി അറേബ്യയിൽ രക്തദാനം നടത്തിവരുകയാണെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ രക്തം ശേഖരിക്കാൻ വേണ്ടിയും കിങ് ഫഹദ് മെഡിക്കൽ സിറ്റിക്ക് പുറമെ കിങ് സഉൗദ് മെഡിക്കൽ സിറ്റിയുടെയും സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ. അമ്മാർ ഹസൻ അൽസുഗൈർ, തമിഴ്നാട് തൗഹീദ് ജമാഅത്ത് റിയാദ് ചാപ്റ്റർ പ്രസിഡൻറ് സെയ്യിദ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.