ജുബൈൽ : തനിമ സാംസ്കാരിക വേദി ജുബൈൽ റമദാൻ മാസത്തോടനുബന്ധിച്ച് ഖുർആനിലെ 'അൽമുജാദല'അധ്യായത്തെ ആസ്പദമാക്കി നടത്തിയ 'റമദാൻ മുസാബഖ -2024' ഓൺലൈൻ പ്രശ്നോത്തരിയിൽ വിജയികളെ പ്രഖ്യാപിച്ചു. നൂർജഹാൻ, അലി സാകിൻ (ഒന്നാം സമ്മാനം), ഷനൂബ അബ്ദുൽകരീം, ഫാത്തിമ ഷഹന, ഫിദ നസീഫ, മഹർ സൈഫ് (രണ്ടാം സമ്മാനം) എന്നിവരാണ് വിജയികളായത്. നിരവധി പേരാണ് പ്രശ്നോത്തരിയിൽ പങ്കെടുത്തത്. വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങൾപിന്നീട് വിതരണം ചെയ്യുമെന്ന് തനിമ ജുബൈൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.