റിയാദ്: തനിമ സാംസ്കാരിക വേദി സൗത്ത് സോൺ ഭാരവാഹികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ ദിറാബിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സാമൂഹിക മാറ്റത്തിന് വേണ്ടി ഊർജിതമായി രംഗത്തിറങ്ങാനും ആത്മീയമായ ശക്തി കൈവരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അഷ്കർ മാസ്റ്റർ ഖുർആൻ ക്ലാസെടുത്തു. അബ്ദുൽ ലത്തീഫ് ഓമശ്ശേരി നേതാവിന്റെ ഗുണഗണങ്ങളെപ്പറ്റി ക്ലാസെടുത്തു. യോഗങ്ങൾ സർഗാത്മകമാക്കുന്നതിനെ കുറിച്ചുള്ള ചർച്ച സാജിദ് പാറക്കൽ, സലീം മാഹി എന്നിവർ നയിച്ചു. ആസിഫ് കക്കോടി, മുസ്തഫ കിളിയമണ്ണിൽ, ശിഹാബ് കുണ്ടൂർ എന്നിവർ സംസാരിച്ചു. മഞ്ഞുരുക്കം പരിപാടിക്ക് സുഹൈൽ മങ്കരത്തൊടി നേതൃത്വം നൽകി. പി.കെ. സഹീർ, മുഹമ്മദ് ശമീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഖലീൽ അബ്ദുല്ല, റിഷാദ് എളമരം, നസീറ റഫീഖ്, സബ്‌ന ലത്തീഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.