അല്ലീത്: വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. ൈഡ്രവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അല്ലീത് മേഖലയുടെ തെക്കാണ് സംഭവം. ജിദ്ദ മേഖലയിൽ നിന്ന് നാല് അധ്യാപികമാരെയും വഹിച്ച് അല്ലീതിന് തെക്ക് മുജ്മഅ് സലമുസവാഹിറിലേക്ക് വന്ന വാഹനമാണ് അൽവസ്ഖ ഗ്രാമത്തിനടുത്ത് മറിഞ്ഞത്. അറബ് പൗരനാണ് ൈഡ്രവർ. പരിക്കേറ്റവരെ അല്ലീത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് സുരക്ഷ വിഭാഗം, ട്രാഫിക്, റെഡ്ക്രസൻറ് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.