മലയാളി സാമൂഹികപ്രവർത്തകരുടെ ഇടപെടൽ: ശ്രീലങ്കൻ സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്​കരിച്ചു

ഖമീസ്​ മുശൈത്ത്: വാഹനാപകടത്തിൽ മരിച്ച ശ്രീലങ്കൻ സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്​കരിച്ചു. അബഹ മൊഹായിൽ ചുരം റോഡിൽ വാഹനത്തിന് തീ പടർന്ന് മരിച്ച ശ്രീലങ്കൻ സ്വദേശി ചന്ദ്രസിരിയുടെ (45) മൃതദേഹമാണ്​ അബഹയിലെ ശ്​മശാനത്ത്​ മറമാടിയത്.

ഹിന്ദുമത വിശ്വാസിയായ ഇദ്ദേഹത്തി​െൻറ മൃതദേഹം സൗദിയിൽ സംസ്​കരിക്കാൻ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലാണ്​ സഹായമായത്​. ഇതര മതസ്​തരുടെ മൃതദേഹ സംസ്​കരണത്തിന്​ വേണ്ടിയുള്ള പ്രത്യേക ശ്​മശാനത്തിലാണ്​ മറമാടിയത്​.വാഹനാപകടത്തിൽ തീപടർന്ന്​ അതിലകപ്പെട്ടാണ്​ മരിച്ചത്​. പൊള്ളലേറ്റ്​ മരിച്ചതിനാൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.

എന്നാൽ മരിച്ചയാൾ മുസ്​ലിം അല്ലാത്തതും ഇവിടെ മറവ് ചെയ്യുന്നതിന് വേണ്ട നടപടികളെ കുറിച്ച് അറിയാത്തതും കാരണം വിഷമത്തിലായ ശ്രീലങ്കൻ സ്വദേശികൾ ജി.കെ.പി.എ എന്ന മലയാളി സംഘടനയുടെ ഖമീസ് മുശൈത്ത് ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. സത്താർ ഒലിപ്പുഴയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു. അവരുടെ ശ്രമം ഒടുവിൽ വിജയം കാണുകയും നടപടികൾ പൂർത്തിയാക്കി മറവ്​ ചെയ്യുകയും ചെയ്തു.

Tags:    
News Summary - The body of a Sri Lankan national was cremated in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.